കോവിഡ് വാക്സിൻ; പരീക്ഷണങ്ങൾ രണ്ടാം ഘട്ടത്തിലേക്ക്; പ്രതീക്ഷ

കോവിഡ് വാക്സിൻ; പരീക്ഷണങ്ങൾ രണ്ടാം ഘട്ടത്തിലേക്ക്; പ്രതീക്ഷ
കോവിഡ് വാക്സിൻ; പരീക്ഷണങ്ങൾ രണ്ടാം ഘട്ടത്തിലേക്ക്; പ്രതീക്ഷ

ന്യൂഡൽഹി: കോവിഡിനെതിരായ  പ്ലാസ്മിഡ് ഡിഎൻ‌എ വാക്സിൻ പരീക്ഷണത്തിന്റെ ഒന്നാംഘട്ടം വിജയിച്ചതിനെ തുടർന്ന് രണ്ടാം ഘട്ട പരീക്ഷണത്തിനൊരുങ്ങി സൈഡസ് കാഡില കമ്പനി. വാക്സിന്റെ രണ്ടാംഘട്ട പരീക്ഷണം ഇന്ന് ആരംഭിക്കും. 

ജനങ്ങൾ വലിയ തോതിൽ വാക്സിനുകൾക്കായി കാത്തിരിക്കുകയാണ്. അതിനാൽ രണ്ടാംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിക്കുകയാണെന്ന് സൈഡസ് കാഡില ചെയർമാൻ പങ്കജ് ആർ പട്ടേൽ വ്യക്തമാക്കി. 

ഭാരത് ബയോടെക് കോവിഡ് വാക്സിന്റെ രണ്ടാം ഘട്ട പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ വാക്സിൻ വികസിപ്പിക്കുന്നതിന് സമയമെടുക്കുമെന്നും ഐസിഎംആർ മേധാവി ബൽറാം ഭാർഗവ പറഞ്ഞു.

ചെറിയ രീതിൽ കോവിഡ് ലക്ഷണങ്ങൾ കാണിക്കുന്നവർക്ക് ഉപയോഗിക്കാനായി ‘കോവിഹാൾട്ട്’ എന്ന പേരിൽ ഫവിപിരാവിർ മരുന്ന് വിപണിയിലിറക്കി ലുപിൻ കമ്പനി. ഇന്ത്യയിൽ ഒരു ടാബ്‌ലെറ്റിന് 49 രൂപയാണ് വില. അടിയന്തര ഉപയോഗത്തിനായി ഫവിപിരാവിറിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) അനുമതി ലഭിച്ചിട്ടുണ്ടെന്ന് ലുപിൻ വ്യക്തമാക്കി. 

ഓഗസ്റ്റ് നാലിന് സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് ഫവിപിരാവിർ മരുന്ന് ‘ഫ്ലൂഗാർഡ്’ എന്ന പേരിൽ വിപണിയിലിറക്കിയിരുന്നു. ഒരു ടാബ്‌ലെറ്റിന് 35 രൂപയാണ് വില. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com