പത്തൊന്‍പതുകാരിയേയും കാമുകനേയും മുറിയില്‍ പൂട്ടിയിട്ട് ചുട്ടുകൊന്നു; യുപിയില്‍ ദുരഭിമാനക്കൊല

യുവതിയെയും കാമുകനെയും സമവായത്തിന് എന്ന പേരില്‍ വിളിച്ചുവരുത്തിയാണ് ബന്ധുക്കള്‍ ചുട്ടുകൊന്നത്
പത്തൊന്‍പതുകാരിയേയും കാമുകനേയും മുറിയില്‍ പൂട്ടിയിട്ട് ചുട്ടുകൊന്നു; യുപിയില്‍ ദുരഭിമാനക്കൊല


ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗ്രാമത്തില്‍ 19 വയസ്സുകാരിയേയും കാമുകനെയും മുറിയില്‍ പൂട്ടിയിട്ട് ചുട്ടുകൊന്നു. ബാന്ദയിലെ കരാച്ച ഗ്രാമത്തില്‍ ബുധനാഴ്ചയാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. 23കാരനായ ഭോല, 19കാരിയായ പ്രിയങ്ക എന്നിവരെയാണ് അതിക്രൂരമായി കൊലപ്പെടുത്തിയത്.

യുവതിയെയും കാമുകനെയും സമവായത്തിന് എന്ന പേരില്‍ വിളിച്ചുവരുത്തിയാണ് ബന്ധുക്കള്‍ ചുട്ടുകൊന്നത്. യുവതിയുടെ ബന്ധുക്കളായ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഗുരുതരമായി പൊള്ളലേറ്റ ഇവരെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. 80ശതമാനമത്തോളം പൊള്ളലേറ്റ രണ്ടുപേരും ബുധനാഴ്ച തന്നെ മരിച്ചു. മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് പ്രിയങ്ക മരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com