പേമാരി പെയ്ത്തില്‍ തകര്‍ന്നുവീണ് വന്‍കെട്ടിടം (വീഡിയോ)

മുംബൈയിലെ ദാദറില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീഴുന്ന വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്
പേമാരി പെയ്ത്തില്‍ തകര്‍ന്നുവീണ് വന്‍കെട്ടിടം (വീഡിയോ)

മുംബൈ: തിങ്കളാഴ്ച വൈകീട്ട് മുതല്‍ ആരംഭിച്ച പേമാരിയില്‍ മുംബൈ നഗരത്തില്‍ പെയ്തത്  റെക്കോര്‍ഡ് മഴയാണ്. 46 വര്‍ഷം മുന്‍പാണ് നഗരത്തെ നിശ്ചലമാക്കി ഇത്തരത്തില്‍ മഴ പെയ്തത്. 12 മണിക്കൂറോളം നേരം മഴ നിര്‍ത്താതെ പെയ്തതോടെ 294 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്.

മഴയോട് ഒപ്പമുളള കാറ്റ് ജനജീവിതം താറുമാറാക്കി. 107 കിലോമീറ്റര്‍ വരെ വേഗത്തിലാണ് കാറ്റ് വീശിയത്. ജാഗ്രതയുടെ ഭാഗമായി വീടുകളില്‍ തന്നെ കഴിയാനാണ് നഗരവാസികളോട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നിര്‍ദേശിച്ചത്. അതിനിടെ മുംബൈയിലെ ദാദറില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീഴുന്ന വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.

ദാദറില്‍ തകര്‍ച്ച നേരിടുന്ന കെട്ടിടം പൂര്‍ണമായി തകര്‍ന്നുവീഴുന്നതാണ് വീഡിയോയിലുളളത്. ആളപായം സംഭവിച്ചതായി റിപ്പോര്‍ട്ടില്ല. ദക്ഷിണ മുംബൈയിലെ കൊളാമ്പ മേഖലയില്‍ 46 വര്‍ഷത്തിനിടെ റെക്കോര്‍ഡ് മഴയാണ് പെയ്തത്.തുടര്‍ച്ചയായ രണ്ടാം ദിവസമാണ് മുംബൈയിലും സമീപ ജില്ലകളായ താനെ, പാല്‍ഘര്‍ എന്നിവിടങ്ങളിലും കനത്ത മഴ തുടരുന്നത്. പശ്ചിമ മഹാരാഷ്ട്രയിലെ പുനെ, സത്താറ, കോലാപുര്‍ ജില്ലകളിലും കനത്ത മഴ ലഭിച്ചു.

 പ്രധാന റോഡുകളെല്ലാം വെള്ളത്തിലായി. മിക്ക ആശുപത്രികളിലും വെള്ളം കയറിയിട്ടുണ്ട്. നിരവധി കെട്ടിടങ്ങളുടെ മേല്‍ക്കൂര കാറ്റില്‍ തകര്‍ന്നു വീണു. കനത്തനാശനഷ്ടമാണ് മഴയില്‍ ഉണ്ടായത്.ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ താറുമാറായത് അവശ്യസേവന വിഭാഗങ്ങളെ വലച്ചു. പലരും സ്‌റ്റേഷനുകളില്‍ കുടുങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com