സാദിയ ധെല്‍വി അന്തരിച്ചു

ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ദീര്‍ഘനാള്‍ ചികിത്സയിലായിരുന്നു 
സാദിയ ധെല്‍വി അന്തരിച്ചു

ന്യൂഡല്‍ഹി: പ്രശസ്ത എഴുത്തുകാരി സാദിയ ധെല്‍വി അന്തരിച്ചു. ബുധനാഴ്ച ഡല്‍ഹിയിലെ സിറ്റി ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. 63 വയസായിരുന്നു. ക്യാന്‍സര്‍ രോഗബാധിതയായിരുന്നു.

ഡല്‍ഹിയിലെ അറിയപ്പെടുന്ന സാംസ്‌കാരിക വ്യക്തിത്വത്തമാണ് സാദിയ. അവരുടെ ആകസ്മിക വിയോഗം ഏറെ വേദനിപ്പിക്കുന്നു. നഷ്ടമായത് അടുത്ത സുഹൃത്തിനെയാണെന്നും ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് ട്വിറ്ററില്‍ കുറിച്ചു.

പ്രശസ്ത എഴുത്തുകാരന്‍ കുശ് വന്ത് സിങിന്റെ അടുത്ത സുഹൃത്തായിരുന്നു. അദ്ദേഹത്തിന്റെ പ്രമുഖ പുസ്തകമായ നോട്ട് എ നൈസ് മാന്‍ ടു നേ സമര്‍പ്പിച്ചത് സാദിയയ്ക്കായിരുന്നു.  ഡല്‍ഹിയുടെ പ്രൗഡി വിളിച്ചോതുന്ന നിരവധി പുസ്തകങ്ങളും ഇവര്‍ രചിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com