നാട്ടുകാര്‍ നോക്കിനില്‍ക്കെ യുവതിയുടെ തലവെട്ടിയെടുത്തു; നേരെ പൊലീസ് സ്റ്റേഷനിലേക്ക് ഓടി; കല്ലെറിഞ്ഞ് ജനക്കൂട്ടം

വെള്ളിയാഴ്ച  ഭാര്യ  ജോലിയ്ക്ക് പോകുന്നതിനിടെയാണ് ഭര്‍ത്താവ് കൊല നടത്തിയത്
നാട്ടുകാര്‍ നോക്കിനില്‍ക്കെ യുവതിയുടെ തലവെട്ടിയെടുത്തു; നേരെ പൊലീസ് സ്റ്റേഷനിലേക്ക് ഓടി; കല്ലെറിഞ്ഞ് ജനക്കൂട്ടം

ബക്‌സര്‍: ഭാര്യയുടെ തല വെട്ടിമാറ്റിയ ശേഷം ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍. ബീഹാറിലെ ബ്രഹ്മപൂര്‍ പൊലീസ് സ്റ്റേഷന് സമീപമാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ദമ്പതികള്‍ അകന്നുതാമസിക്കുകയായിരുന്നു. വെള്ളിയാഴ്ച  ഭാര്യ ചാന്ദ്‌നി ദേവി ജോലിയ്ക്ക് പോകുന്നതിനിടെയാണ് ഭര്‍ത്താവ് കൊല നടത്തിയത്.

മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് നാല്‍പ്പത്തിയെട്ടുകാരനായ അഗ് ലു യാദവ് ഭാര്യയുടെ തലയറുത്തെടുക്കുകായിരുന്നു. ഭാര്യയെ ആക്രമിക്കുന്നതുകണ്ട സമീപവാസികള്‍ ഇദ്ദേഹത്തെ കല്ലെറിഞ്ഞെങ്കിലും  യുവതി മരിക്കുന്നതുവരെ മര്‍ദ്ദിക്കുകയായിരുന്നു. പിന്നീട് പ്രതി ഓടി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.

2013ലായിരുന്നു ഇവരുടെ വിവാഹം. ഇവര്‍ക്ക് ഒരുമകളുമുണ്ട്. ജാര്‍ഖണ്ഡിലെ പാക്കൂര്‍ ജില്ലയിലെ ചാന്ദ്‌നി ദേവിയുടെ വീട്.വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇവരുടെ ഇടയിലുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ബന്ധം വേര്‍പിരിയാന്‍ തീരുമാനിച്ചു. തുടര്‍ന്ന് ഇവര്‍ കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കി.

വിവാഹമോചന ഹര്‍ജി പിന്‍വലിക്കണമെന്നും തിരികെ വരണമെന്നും ഭര്‍ത്താവ് ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് യുവതി തയ്യാറായില്ല. വെള്ളിയാഴ്ച ജോലിക്ക് പോകുന്നതിനിടെ റോഡില്‍ വച്ച് ഭര്‍ത്താവ് യുവതിയെ അക്രമിക്കുകായിരുന്നു. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായി പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com