രണ്ടുമാസത്തേക്ക് വാട്‌സാപ്പ്, ഫെയ്‌സ് ബുക്ക് ഉപയോഗിക്കരുത്; വിദ്യാര്‍ഥിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

വരുന്ന രണ്ടു മാസത്തേക്ക് ഒരു സാമൂഹിക മാധ്യമങ്ങളിലും അപേക്ഷകന്റെ സാന്നിധ്യമുണ്ടായിരിക്കരുത്
രണ്ടുമാസത്തേക്ക് വാട്‌സാപ്പ്, ഫെയ്‌സ് ബുക്ക് ഉപയോഗിക്കരുത്; വിദ്യാര്‍ഥിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

ഭോപ്പാല്‍: വിദ്യാര്‍ഥിക്ക് വിചിത്രമായ വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ച് മധ്യപ്രദേശ് ഹൈക്കോടതി. രണ്ട് മാസം സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്ന ഉപാധിയോടെയാണ് അഗ്രികള്‍ച്ചറല്‍ സയന്‍സ് വിദ്യാര്‍ഥിയായ 18കാരന് ജാമ്യം അനുവദിച്ചത്.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 323, 294, 506, 327, 329 എന്നീ വകുപ്പുകളാണ് വിദ്യാര്‍ഥിക്കെതിരെ ചുമത്തിയിരുന്നത്. ജാമ്യാപേക്ഷ കേട്ട കോടതി രണ്ടു മാസം പ്രതി സാമൂഹിക മാധ്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന വ്യവസ്ഥ മുന്നോട്ടുവെക്കുകയായിരുന്നു. അപേക്ഷകന്‍ വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക് ഗ്രൂപ്പ് മറ്റു സാമൂഹിക മാധ്യമ ഗ്രൂപ്പുകളില്‍നിന്ന് സ്വയം പിന്‍വാങ്ങണം. വരുന്ന രണ്ടു മാസത്തേക്ക് ഒരു സാമൂഹിക മാധ്യമങ്ങളിലും അപേക്ഷകന്റെ സാന്നിധ്യമുണ്ടായിരിക്കരുത് കോടതി വ്യക്തമാക്കി. കോടതിയുടെ നിര്‍ദേശങ്ങള്‍ പാലിക്കാത്ത പക്ഷം ജാമ്യം നല്‍കിയത് പിന്‍വലിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് സംബന്ധിച്ച് ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനില്‍ എല്ലാ മാസവും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി പറഞ്ഞു. കൈയേറ്റശ്രമത്തെ തുടര്‍ന്ന് അറസ്റ്റിലായ വിദ്യാര്‍ഥി ജൂണ്‍ 24 മുതല്‍ ജയിലില്‍ കഴിയുകയാണ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com