അന്ധവിദ്യാർഥിനിക്ക് കണക്കുപരീക്ഷയ്ക്ക് രണ്ട് മാർക്ക്; പുനപരിശോധനയിൽ 100 !

ശരിയായ രീതിയില്‍ പരിശോധന നടത്താതിരുന്നതാണ് മാര്‍ക്ക് കുറയാന്‍ കാരണമെന്ന് വിദ്യാര്‍ഥിനി
അന്ധവിദ്യാർഥിനിക്ക് കണക്കുപരീക്ഷയ്ക്ക് രണ്ട് മാർക്ക്; പുനപരിശോധനയിൽ 100 !

ചണ്ഡിഗഢ്: പത്താം ക്ലാസില്‍ കണക്കിന് രണ്ട് മാര്‍ക്കെന്ന് ഫലം വന്ന ഭിന്നശേഷി വിദ്യാര്‍ഥിനിക്ക് പുനപരിശോധനയില്‍ നൂറ് മാര്‍ക്ക് നേട്ടം. പത്താം ക്ലാസിലെ ബോര്‍ഡ് പരീക്ഷയില്‍ (ബിഎസ്എച്ച്ഇ) അന്ധവിദ്യാര്‍ഥിനിയായ സുപ്രിയയുടെ ഫലമാണ് തെറ്റിയത്. ശരിയായ രീതിയില്‍ പരിശോധന നടത്താതിരുന്നതാണ് മാര്‍ക്ക് കുറയാന്‍ കാരണമെന്ന് സിപ്രിയ ആരോപിച്ചു.

"എനിക്ക് കണക്കിന് രണ്ട് മാര്‍ക്കാണ് തന്നത്. സങ്കടവും ഞെട്ടലും തോന്നി. അച്ഛന്‍ പുനപരിശോധനയ്ക്ക് അപേക്ഷിച്ചതിനുശേഷം വന്ന ഫലത്തില്‍ എനിക്ക് നൂറ് മാര്‍ക്ക് ലഭിച്ചു. മറ്റൊരു കുട്ടിക്കും ഇങ്ങനൊരു അനുഭവം ഉണ്ടാകരുത്', സുപ്രിയ പറഞ്ഞു.

മകള്‍ക്ക് മറ്റെല്ലാ വിഷയങ്ങള്‍ക്കും 90 മാര്‍ക്കിലധികം ലഭിച്ചെന്നും കണക്കിന് മാത്രമാണ് രണ്ട് മാര്‍ക്ക് ലഭിച്ചതെന്നും സുപ്രിയയുടെ അച്ഛന്‍ പറയുന്നു. 'പുനപരിശോധനയ്ക്ക് ഞാന്‍ 5000 രൂപ ചിലവാക്കി. ഞാന്‍ ഒരു കണക്ക് അധ്യാപകനാണ്. മറ്റെല്ലാ വിഷയങ്ങള്‍ക്കും മകള്‍ മികച്ച മാര്‍ക്ക് നേടിയതിനാലാണ് പുനപരിശോധനയ്ക്ക് അയച്ചത്. പിന്നീട് 100 മാര്‍ക്കെന്ന് ഫലം വന്നു', അദ്ദേഹം പറഞ്ഞു.

സുപ്രിയ വളരെയധികം കഠിനാധ്വാനം ചെയ്യുന്ന കുട്ടിയാണെന്നും സ്‌കൂള്‍ തുറന്നതിന് ശേഷം മികച്ച വിജയം നേടിയതിന് ആദരിക്കുമെന്നും സുപ്രിയയുടെ പ്രധാനാധ്യാപകന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com