8.5 കോടി കര്‍ഷകര്‍ക്ക് 17,100 കോടി രൂപ കൈമാറി കേന്ദ്രസര്‍ക്കാര്‍, കാര്‍ഷികമേഖലയുടെ അടിസ്ഥാന സൗകര്യവികസനത്തിന് ഒരു ലക്ഷം കോടി രൂപയുടെ പദ്ധതി

പ്രധാനമന്ത്രി പിഎം കിസാന്‍ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 8.5 കോടി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 17,100 കോടി രൂപ കൈമാറിയെന്ന് കേന്ദ്രം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി:  പ്രധാനമന്ത്രി പിഎം കിസാന്‍ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 8.5 കോടി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 17,100 കോടി രൂപ കൈമാറിയെന്ന് കേന്ദ്രം. വര്‍ഷംതോറും കര്‍ഷകര്‍ക്ക് 6000 രൂപ നേരിട്ട് സഹായം നല്‍കുന്ന പദ്ധതിയാണ് പിഎം കിസാന്‍ പദ്ധതി. 2018 ല്‍ ആരംഭിച്ച പദ്ധതിയുടെ ഭാഗമായാണ് തുക കൈമാറിയതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇതുവരെ 10 കോടി കര്‍ഷകര്‍ക്കായി 90,000 കോടി രൂപ കൈമാറിയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

2018ല്‍ ആരംഭിച്ച പദ്ധതിയുടെ ആറാമത്തെ ഗഡുവായാണ് പണം കൈമാറിയത്. ഇടനിലക്കാരോ, കമ്മീഷന്‍ ഏജന്റുമാരോ ഇല്ലാതെ നേരിട്ടാണ് കര്‍ഷകര്‍ക്ക് പണം എത്തിച്ചുനല്‍കുന്നത്. ഒറ്റ ക്ലിക്കിലാണ് ഇവര്‍ക്ക് പണം ലഭ്യമായത്. പദ്ധതിയുടെ ലക്ഷ്യം കൈവരിക്കാന്‍ കഴിഞ്ഞതില്‍ സംതൃപ്തനാണെന്ന് കര്‍ഷകര്‍ക്കുളള വായ്പ സഹായപദ്ധതി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

ഒരു ലക്ഷം കോടിയുടെ മൂലധനമുള്ള അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് എന്ന പദ്ധതിക്കും വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ മോദി തുടക്കമിട്ടു. കാര്‍ഷിക വിഭവങ്ങളുടെ വിളവെടുപ്പിനു ശേഷം കര്‍ഷകര്‍ക്ക് വേണ്ടിവരുന്ന കോള്‍ഡ് സ്‌റ്റോറേജ്, കലക്ഷന്‍ സെന്ററുകള്‍, പ്രോസസിങ് യൂണിറ്റുകള്‍, മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍, കമ്യൂണിറ്റി കൃഷി മുതലായവ തുടങ്ങുന്നതിലേക്കാണ് ഫണ്ട് ലക്ഷ്യമിടുന്നത്. ഇവ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ക്ക് കൂടുതല്‍ മൂല്യം നേടാന്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രസര്‍ക്കാര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com