അമിത് ഷായുടെ കോവിഡ് ടെസ്റ്റ് നെ​ഗറ്റീവ്; സ്ഥിരീകരിച്ച് ബിജെപി നേതാവ്

By സമാലിക മലയാളം ഡെസ്‌ക്‌  |   Published: 09th August 2020 01:06 PM  |  

Last Updated: 09th August 2020 01:06 PM  |   A+A-   |  

amith_sha

 

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്. ഡല്‍ഹിയിലെ  ബിജെപി എംപി മനോജ് തിവാരിയാണ് ഇക്കാര്യം ട്വീറ്ററിലൂടെ അറിയിച്ചത്.

കോവിഡ് ബാധയെ തുടര്‍ന്ന് ഒരാഴ്ചയോളമായി ചികിത്സയിലാണ് അമിത് ഷാ. ഹരിയാണ ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സ തേടിയത്. കോവിഡ് സ്ഥിരീകരിച്ച വിവരം ഷാ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ അമിത് ഷായുടെ പ്രതികരണം ഉണ്ടായിട്ടില്ല.