അമിത് ഷായ്ക്ക് കോവിഡ് നെഗറ്റീവ്; ട്വീറ്റ് ഡിലീറ്റ് ചെയ്ത് ബിജെപി നേതാവ്

ഡല്‍ഹിയിലെ  ബിജെപി എംപി മനോജ് തിവാരിയാണ് ഇക്കാര്യം ട്വീറ്ററിലൂടെ അറിയിച്ചത്
അമിത് ഷായ്ക്ക് കോവിഡ് നെഗറ്റീവ്; ട്വീറ്റ് ഡിലീറ്റ് ചെയ്ത് ബിജെപി നേതാവ്

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആണെന്ന ട്വിറ്റ് ഡിലീറ്റ് ചെയ്ത് ബിജെപി നേതാവ് മനോജ് തിവാരി. വാര്‍ത്ത  വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ബിജെപി നേതാവ് ട്വീറ്റ് ഡിലീറ്റ് ചെയ്തത്. 

ഇന്ന് രാവിലെയാണ് അഭ്യന്തര മന്ത്രിയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്ന് മനോജ് തിവാരി ട്വിറ്ററില്‍ കുറിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച അമിത്ഷായോ ആഭ്യന്തരമന്ത്രാലയമോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 

കോവിഡ് ബാധയെ തുടര്‍ന്ന് ഒരാഴ്ചയോളമായി ചികിത്സയിലാണ് അമിത് ഷാ. ഹരിയാണ ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. കോവിഡ് സ്ഥിരീകരിച്ച വിവരം ഷാ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com