ഇന്നും പന്ത്രണ്ടായിരത്തില്‍ അധികം രോഗബാധിതര്‍; മഹാരാഷ്ട്രയില്‍ മഹാവ്യാധി കവര്‍ന്നെടുത്തത് 17,757 ജീവനുകള്‍

മുംബൈയില്‍ മാത്രം ഇന്ന് 10,66പേരാണ് രോഗബാധിതരായത്. 48 മരണവും സ്ഥിരീകരിച്ചു
ഇന്നും പന്ത്രണ്ടായിരത്തില്‍ അധികം രോഗബാധിതര്‍; മഹാരാഷ്ട്രയില്‍ മഹാവ്യാധി കവര്‍ന്നെടുത്തത് 17,757 ജീവനുകള്‍


മുംബൈ: കോവിഡ് വ്യപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 12,248പേര്‍ക്ക്. 390 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 5,15,332 ആയി. 17,757പേരാണ് ആകെ മരിച്ചത്. 

മുംബൈയില്‍ മാത്രം ഇന്ന് 10,66പേരാണ് രോഗബാധിതരായത്. 48 മരണവും സ്ഥിരീകരിച്ചു. 1,23,397പേരാണ് മുംബൈയില്‍ ആകെ രോഗബാധിതരായത്. 96,585പേര്‍ രോഗമുക്തരായി. 19,718പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 6,796പേര്‍ മരിച്ചു. 

തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതര്‍ മൂന്ന് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ 2,96,901 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.24 മണിക്കൂറിനിടെ 5994 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ സമയത്ത് 119 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നിലവില്‍ 53,336 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 2,38,638 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായും തമിഴ്‌നാട് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

മരണസംഖ്യ 4927 ആയി ഉയര്‍ന്നു. ഇന്ന് മാത്രം 6,020 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ കേരളത്തില്‍ നിന്ന് എത്തിയ രണ്ടുപേരും ഉള്‍പ്പെടും.

രോഗവ്യാപനം അതിരൂക്ഷമായി തുടരുന്ന മറ്റൊരു സംസ്ഥാനമായ ആന്ധ്രാപ്രദേശില്‍ ബാധിതരുടെ എണ്ണം രണ്ടേകാല്‍ ലക്ഷം കടന്നു. ,27,860 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.

തുടര്‍ച്ചയായ ദിവസങ്ങളില്‍ പതിനായിരത്തിലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 24 മണിക്കൂറിനിടെ 10,820 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സമയത്ത് 97 പേര്‍ക്ക് മരണം സംഭവിച്ചതായും ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

നിലവില്‍ 87,112 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 1,38,712 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. മരണ സംഖ്യ രണ്ടായിരം കടന്നു. ഇതുവരെ 2036 പേരാണ് കോവിഡ് ബാധിച്ച് മരിച്ചതെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 

കര്‍ണാടകയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 5,985പേര്‍ക്കാണ്. 107പേര്‍ മരിച്ചു. 1,780,87പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 80,973പേരാണ് ചികിത്സയിലുള്ളത്. 93,908പേര്‍ രോഗമുക്തി നേടി. 3,198പേര്‍ മരിച്ചു.ഇന്ന് 1,948പേര്‍ക്കാണ് ബെംഗളൂരുവില്‍ മാത്രം രോഗം സ്ഥിരീകരിച്ചത്. 74,185പേര്‍ക്കാണ് ബെംഗളൂരില്‍ ഇതുവരെ കോവിഡ് ബാധിച്ചത്. 39,129പേര്‍ രോഗമുക്തരായി. 1240പേരാണ് ഇവിടെ മരിച്ചത്.

അതേസമയം, കര്‍ണാടക ആരോഗ്യമന്ത്രി ബി ശ്രീരാമുലുവിന് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചത് അദ്ദേഹം തന്നെയാണ് ട്വിറ്ററില്‍ കൂടി അറിയിച്ചത്. തന്നോടൊപ്പം ഇടപഴകിയ എല്ലാവരോടും നിരീക്ഷണത്തില്‍ പോകാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com