പീരങ്കികളും തോക്കുകളും ഉള്‍പ്പെടെ 101 ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ചു;  ഇനി പ്രതിരോധവും സ്വദേശി

പ്രതിരോധമേഖലയില്‍ സ്വയം പര്യാപ്തത ഉറപ്പാക്കുന്ന നിര്‍ണായകപ്രഖ്യാപനവുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്
പീരങ്കികളും തോക്കുകളും ഉള്‍പ്പെടെ 101 ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ചു;  ഇനി പ്രതിരോധവും സ്വദേശി

ന്യൂഡല്‍ഹി: പ്രതിരോധമേഖലയില്‍ സ്വയം പര്യാപ്തത ഉറപ്പാക്കുന്ന നിര്‍ണായകപ്രഖ്യാപനവുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. പ്രതിരോധമേഖലയില്‍ വേണ്ട വന്‍ആയുധങ്ങളുള്‍പ്പടെയുള്ളവ രാജ്യത്ത് തന്നെ നിര്‍മിക്കുമെന്ന് രാജ്‌നാഥ് സിംഗ് പ്രഖ്യാപിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ 101 പ്രതിരോധ ഉത്പന്നങ്ങളുടെ ഇറക്കുമതി ഇന്ത്യ നിരോധിക്കും. തദ്ദേശീയമായി ഉത്പനങ്ങള്‍ നിര്‍മ്മിക്കും.

2024 വരെയാണ് നിരോധനം. ഘട്ടം ഘട്ടമായിട്ടായിരിക്കും നിരോധനം നടപ്പാക്കുക. ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുകയാണ് പ്രഖ്യാപനത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരതുമായി ബന്ധപ്പെട്ടാണ് രാജ്‌നാഥ് സിങ്ങിന്റെ പ്രഖ്യാപനം.

ഇന്ത്യയിലുള്ള കമ്പനികള്‍ക്കും കൂടുതല്‍ അവസം നല്‍കാനും വിദേശകമ്പനികളെ ഒഴിവാക്കാനുമാണ് താത്കാലിക നിരോധനം. വിദേശരാജ്യങ്ങളുമായുള്ള കരാറിനെ ബാധിക്കുമെന്നതിനാല്‍ നിരോധനം താത്കാലികമാണ്. 

കവചിത വാഹനങ്ങളും റൈഫിളും സേനാവിഭാഗത്തിനെ വിവിധ ഇടങ്ങളിലേക്ക് കൊണ്ടുപോകാനുള്ള വിമാനങ്ങള്‍ തുടങ്ങിയവ തദ്ദേശീയമായി ന
നിര്‍മ്മിക്കാനാവും. ഇതിലൂടെ നാല് ലക്ഷം കോടിയുടെ കരാര്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് ലഭിക്കുമെന്നാണ് കണക്ക് കൂട്ടല്‍. പ്രതിരോധ ബജറ്റിനെ രണ്ടായി തിരിക്കും. തദ്ദേശീമായി ചെലവഴിക്കുന്ന തുക വര്‍ധിപ്പിക്കുമെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു.   

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com