ആന്ധ്രയില്‍ ഇന്ന് 7,665 പേര്‍ക്ക് കോവിഡ്; 80 മരണം

ആന്ധ്രയില്‍ ഇന്ന് 7,665 പേര്‍ക്ക് കോവിഡ്; 80 മരണം
ആന്ധ്രയില്‍ ഇന്ന് 7,665 പേര്‍ക്ക് കോവിഡ്; 80 മരണം

ഹൈദരാബാദ്: കഴിഞ്ഞ 24 മണിക്കൂറിനിടെ ആന്ധ്രാപ്രദേശില്‍ കോവിഡ് ബാധിച്ചത് 7,665 പേര്‍ക്ക്. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 80 പേരാണ് മരിച്ചത്. 

സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 2,35,525 ആയി. 87,773 ആക്ടീവ് കേസുകളാണ് ആന്ധ്രയിലുള്ളത്. 1,45,636 പേര്‍ക്കാണ് രോഗ മുക്തി. ഇന്ന് 80 പേര്‍ മരിച്ചതോടെ സംസ്ഥാനത്തെ മൊത്തം മരണം 2116 ആയി. 

മഹാരാഷ്ട്രയില്‍ ഇന്ന് 9,181 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തരായി 6,711 പേര്‍ ആശുപത്രി വിട്ടു. ഇതോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 5,24,513 ആയി.

ഇന്ന് രോഗം ബാധിച്ച് 293 പേര്‍ മരിച്ചു. ഇതുവരെ 18,050 പേരാണ് മരിച്ചത്. 1,47,735 സജീവ കേസുകളാണ് ഉളളതെന്നും 3,58,421 പേര്‍ രോഗമുക്തിനേടി ആശുപത്രി വിട്ടതായും മഹാരാഷ്ട്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

മുംബൈയിലാണ് കുടുതല്‍ രോഗികള്‍. ഇതുവരെ 1,24,307 പേരാണ് രോഗബാധിതര്‍. ഇതില്‍ 97,293പേര്‍ രോഗമുക്തി നേടി. 6845 പേര്‍ മരിച്ചു. ഇരുപതിനായിരത്തോളം സജീവകേസുകളാണ് ഉള്ളത്. താനെയിലും പൂനെയിലും രോഗികളുടെ എണ്ണം ഒരുലക്ഷത്തിന് മുകളിലാണ്.

ഇന്ന് മാത്രം സംസ്ഥാനത്ത് 240 പൊലീസുകാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 118 പൊലീസുകാര്‍ മരണത്തിന് കീഴടങ്ങി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com