ബാങ്കിലെ സ്‌ട്രോങ് റൂം തകര്‍ത്ത് പണം തട്ടാന്‍ ശ്രമിച്ചു; ഇലക്ട്രിക് കട്ടര്‍ തട്ടി കഴുത്തറ്റു; ചോരയില്‍ കുളിച്ച് മോഷ്ടാവ്

കവര്‍ച്ച നടത്തുന്നതിനിടെ അബദ്ധത്തില്‍ ഇലക്ട്രിക് കട്ടര്‍ തൊണ്ടയില്‍ കുടുങ്ങി മോഷ്ടാവ് മരിക്കുകയായിരുന്നെന്ന് പൊലീസ് 
ബാങ്കിലെ സ്‌ട്രോങ് റൂം തകര്‍ത്ത് പണം തട്ടാന്‍ ശ്രമിച്ചു; ഇലക്ട്രിക് കട്ടര്‍ തട്ടി കഴുത്തറ്റു; ചോരയില്‍ കുളിച്ച് മോഷ്ടാവ്

അഹമ്മദാബാദ്: സ്വകാര്യബാങ്കിലെ സട്രോങ് റൂം കട്ടര്‍ ഉപയോഗിച്ച് തുറക്കുന്നതിനിടെ അബദ്ധവശാല്‍ ഇലക്ട്രിക്ക് കട്ടര്‍ തൊണ്ടയില്‍ കുടുങ്ങി കള്ളന് ദാരുണാന്ത്യം. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം.

വഡോദരയിലെ സംഘം ക്രോസ് റോഡിലുള്ള ഉജ്ജിവന്‍ ബാങ്ക് ശാഖയിലാണ് മോഷ്ടാവ് കയറിയത്. ഇവിടെ കവര്‍ച്ച നടത്തുന്നതിനിടെ അബദ്ധത്തില്‍ ഇലക്ട്രിക് കട്ടര്‍ തൊണ്ടയില്‍ കുടുങ്ങി കള്ളന്‍ മരിക്കുകയായിരുന്നെന്ന് ഇന്‍സ്‌പെക്ടര്‍ എസ്എസ് ആനന്ദം പറഞ്ഞു.

സ്‌ട്രോങ് റൂം കട്ടര്‍ ഉപയോഗിച്ച് തകര്‍ക്കുന്നതിനിടെ പ്ലഗ്ഗില്‍ നിന്ന് വയര്‍ ഊരിപ്പോയതിനെ തുടര്‍ന്ന് വീണ്ടും വയര്‍ കുത്തുന്നതിനിടെയാണ് കട്ടര്‍ അബദ്ധവശാല്‍ മോഷ്ടാവിന്റെ തൊണ്ടയില്‍ കുടുങ്ങിയത്. ഒരാള്‍ക്ക് കഷ്ടിച്ച് നില്‍ക്കാനുളള സ്ഥലം പോലും ഇല്ലാത്ത അത്ര ഇടുങ്ങിയ വഴിയാണ് അകത്തുണ്ടായിരുന്നത്. കള്ളന്‍ ബാങ്കിനകത്ത് കയറിയ വിവരം തത്സമയം അറിയാന്‍ ബാങ്ക് അധികൃതര്‍ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ലൈറ്റ് ഇല്ലാത്തതിനാല്‍ കാര്യങ്ങള്‍ വ്യക്തമായി കണ്ടിരുന്നില്ല. 

ബാങ്കിലെ വിജിലന്‍സ് വിഭാഗം ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ  ബാങ്ക് മാനേജരെ അറിയിച്ചു. മാനേജര്‍ ബാങ്കിലെത്തിയപ്പോള്‍ മോഷ്ടാവിനെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ഇയാള്‍ ഈ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com