മണിപ്പൂരില്‍ നിര്‍ണായകദിനം; വിശ്വാസ വോട്ടെടുപ്പ് ഇന്ന്; എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കി ബിജെപിയും കോണ്‍ഗ്രസും

അറുപത് അംഗ നിയമസഭയില്‍, മൂന്ന് എംഎല്‍എമാരുടെ രാജിക്കും നാല് എംഎല്‍എമാരെ അയോഗ്യരാക്കിയതിനും ശേഷം 53പേരാണ് നിലവിലുള്ളത്
മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്‌
മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്‌

ഇംഫാല്‍: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന മണിപ്പൂരില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ്. പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ കൃത്യമായും പങ്കെടുക്കണമെന്നും മുന്നണിക്ക് അനുകൂലമായി വോട്ട് ചെയ്യണമെന്നും കാണിച്ച് തങ്ങളുടെ എംഎല്‍എമാര്‍ക്ക് കോണ്‍ഗ്രസും ബിജെപിയും വിപ്പ് നല്‍കിയിട്ടുണ്ട്. 

അറുപത് അംഗ നിയമസഭയില്‍, മൂന്ന് എംഎല്‍എമാരുടെ രാജിക്കും നാല് എംഎല്‍എമാരെ അയോഗ്യരാക്കിയതിനും ശേഷം 53പേരാണ് നിലവിലുള്ളത്. 

വിശ്വാസവോട്ടെടുപ്പില്‍ ബിജെപി സര്‍ക്കാര്‍ വിജയിക്കുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് തികേന്ദ്ര സിങ് പറഞ്ഞു. മുപ്പതിന് പുറത്ത് എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും ബിജെപി പ്രസിഡന്റ് അവകാശപ്പെട്ടു. നിലവില്‍ ബിജെപി സഖ്യത്തിന് 29 എംഎല്‍എമാരാണ് ഉള്ളത്. ജൂലൈ 28നാണ് ബിരേന്‍ സിങ് സര്‍ക്കാരിന് എതിരെ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. 

ജൂണ്‍ 17ന് ആറ് എംഎല്‍എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതോടെയാണ് മണിപ്പൂരില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. ബിജെപി നേതൃത്വവുമായി ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ചില എംഎല്‍എമാര്‍ സര്‍ക്കാര്‍ പക്ഷത്തേക്ക് തിരിച്ചെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com