രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 15 ലക്ഷം കടന്നു, പുതിയ കേസുകളില്‍ 80 ശതമാനവും 10 സംസ്ഥാനങ്ങളില്‍: കേന്ദ്ര സര്‍ക്കാര്‍

രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 15 ലക്ഷം കടന്നതായി കേന്ദ്ര സര്‍ക്കാര്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 15 ലക്ഷം കടന്നതായി കേന്ദ്ര സര്‍ക്കാര്‍. പുതിയ കോവിഡ് കേസുകളുടെ 80 ശതമാനവും പത്ത് സംസ്ഥാനങ്ങളില്‍ നിന്നാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

കോവിഡ് വ്യപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്നലെ 12,248പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 390 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 5,15,332 ആയി. 17,757പേരാണ് ആകെ മരിച്ചത്. 

മുംബൈയില്‍ മാത്രം ഇന്നലെ 1,066പേരാണ് രോഗബാധിതരായത്. 48 മരണവും സ്ഥിരീകരിച്ചു. 1,23,397പേരാണ് മുംബൈയില്‍ ആകെ രോഗബാധിതരായത്. 96,585പേര്‍ രോഗമുക്തരായി. 19,718പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 6,796പേര്‍ മരിച്ചു. 

തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതര്‍ മൂന്ന് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ 2,96,901 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.ഇന്നലെ 5994 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ സമയത്ത് 119 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നിലവില്‍ 53,336 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 2,38,638 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായും തമിഴ്‌നാട് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com