ആന്ധ്രയില്‍ ഇന്ന് 9,024 പേര്‍ക്ക് കോവിഡ്; തമിഴ്‌നാട്ടില്‍ 5834 പേര്‍ക്ക് രോഗം

ആന്ധ്രയില്‍ ഇന്ന് 9,024 പേര്‍ക്ക് കോവിഡ്; തമിഴ്‌നാട്ടില്‍ 5834 പേര്‍ക്ക് രോഗം
ആന്ധ്രയില്‍ ഇന്ന് 9,024 പേര്‍ക്ക് കോവിഡ്; തമിഴ്‌നാട്ടില്‍ 5834 പേര്‍ക്ക് രോഗം

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ഇന്ന് 9,024 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 87 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ മൊത്തം മരണം 2,203 ആയി. 

സംസ്ഥാനത്തെ മൊത്തം രോഗികള്‍ 2,44,549 ആയി. ഇന്ന് 9,113 പേര്‍ക്കാണ് രോഗമുക്തി. 87,597 പേരാണ് നിലവില്‍ രോഗികള്‍. 1,54,749 പേര്‍ക്കാണ് രോഗ മുക്തി. 

തമിഴ്‌നാട്ടില്‍ ഇന്ന് കോവിഡ്  സ്ഥിരീകരിച്ചത് 5834 പേര്‍ക്ക്. 118 പേര്‍ ഇന്ന് മരിച്ചു. 6005 പേര്‍ രോഗമുക്തി നേടി. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 20 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്. 

സംസ്ഥാനത്ത് ഇതുവരെ 3,08,649 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 52,810 പേരാണ് നിലവില്‍ ചികിത്സയിലുളളത്. 2,50,680 പേര്‍ രോഗ മുക്തി നേടി. 5,159 പേര്‍ മരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com