ഈ പത്തു സംസ്ഥാനങ്ങള്‍ കൊറോണ വൈറസിനെ പരാജയപ്പെടുത്തിയാല്‍ ഇന്ത്യ വിജയിച്ചു: മോദി 

കോവിഡ് വ്യാപനത്തില്‍ രാജ്യത്തെ പത്ത് സംസ്ഥാനങ്ങളിലെ സ്ഥിതിയില്‍ ഉത്കണ്ഠ പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ഈ പത്തു സംസ്ഥാനങ്ങള്‍ കൊറോണ വൈറസിനെ പരാജയപ്പെടുത്തിയാല്‍ ഇന്ത്യ വിജയിച്ചു: മോദി 

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തില്‍ രാജ്യത്തെ പത്ത് സംസ്ഥാനങ്ങളിലെ സ്ഥിതിയില്‍ ഉത്കണ്ഠ പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ബിഹാര്‍ തുടങ്ങിയ പത്ത് സംസ്ഥാനങ്ങളില്‍ കൊറോണ വൈറസിനെ പരാജയപ്പെടുത്താന്‍ കഴിഞ്ഞാല്‍ അത് രാജ്യത്തിന്റെ വിജയമായി മാറുമെന്നും മോദി പറഞ്ഞു. കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ആശയവിനിമം നടത്തുകയായിരുന്നു മോദി.

ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമ ബംഗാള്‍, തെലങ്കാന തുടങ്ങിയ പത്ത് സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ മോദി ആവശ്യപ്പെട്ടു. നിലവില്‍ പരിശോധനകള്‍ കുറവായതിനാല്‍ പോസിറ്റീവിറ്റി നിരക്ക് ഉയര്‍ന്ന തോതിലാണ്. പരിശോധനകളുടെ എണ്ണം കൂട്ടി പോസിറ്റീവിറ്റി നിരക്ക് കുറയ്ക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ മോദി ആവശ്യപ്പെട്ടു.

നിലവില്‍ രാജ്യത്ത് ചികിത്സയിലുളളവരില്‍ 80 ശതമാനം പേരും ഈ സംസ്ഥാനങ്ങളിലാണ്. അതുകൊണ്ട് കൊറോണ വൈറസിനെതിരെയുളള പോരാട്ടത്തില്‍ ഈ സംസ്ഥാനങ്ങള്‍ക്ക് നിര്‍ണായക പങ്കാണ് വഹിക്കാനുളളത്. ഈ സംസ്ഥാനങ്ങളില്‍ ചികിത്സയിലുളളവരുടെ എണ്ണം ആറുലക്ഷം കടന്നിരിക്കുന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നതെന്നും മോദി ഓര്‍മ്മിപ്പിച്ചു.

നിലവില്‍ രാജ്യത്ത് പരിശോധനകളുടെ എണ്ണം പ്രതിദിനം ഏഴുലക്ഷമായി ഉയര്‍ന്നിരിക്കുകയാണ്. പരിശോധനകളുടെ എണ്ണം ഇനിയും ഉയര്‍ത്തണം. മരണനിരക്ക് ഒരു ശതമാനമായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ വേണം പ്രവര്‍ത്തിക്കാനെന്നും മോദി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com