കോവിഡ് പ്രതിരോധം : പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് ; പങ്കെടുക്കുന്നത് 10 സംസ്ഥാനങ്ങള്‍

രാജ്യത്ത് ഇതുവരെ 22.68 ലക്ഷം കോവിഡ് ബാധിതരാണ് ഉള്ളത്. 53,601 പുതിയ കേസുകളാണ് ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത്
കോവിഡ് പ്രതിരോധം : പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് ; പങ്കെടുക്കുന്നത് 10 സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധം ചര്‍ച്ച ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. 10 സംസ്ഥാന മുഖ്യമന്ത്രിമാരെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടുള്ളത്. അതേസമയം കേരളം ഉള്‍പ്പെടെ മറ്റു സംസ്ഥാനങ്ങളെ ഇന്നത്തെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല.

മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ബിഹാര്‍, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, തെലങ്കാന, പഞ്ചാബ്, തമിഴ്‌നാട്, കര്‍ണാടക, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാന മുഖ്യമന്ത്രിമാരെയാണ് ക്ഷണിച്ചിട്ടുള്ളത്. രാവിലെ 11 ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം. 

ലോക്ക്ഡൗണ്‍ പിന്‍വലിച്ചശേഷമുള്ള അണ്‍ലോക്ക്-3 യുടെ പശ്ചാത്തലത്തിലാണ് നരേന്ദ്രമോദി യോഗം വിളിച്ചത്. രാജ്യത്ത് കോവിഡ് രോഗവ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളെയാണ് യോഗത്തിലേക്ക് വിളിച്ചത്. ഇതില്‍ മഹാരാഷ്ട്ര, ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക, യുപി സംസ്ഥാനങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് കേസുകളില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 

തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 114 പേരാണ് മരിച്ചത്. ജൂണ്‍ മാസം പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.  രാജ്യത്ത് ഇതുവരെ 22.68 ലക്ഷം കോവിഡ് ബാധിതരാണ് ഉള്ളത്. 53,601 പുതിയ കേസുകളാണ് ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. 871 പേര്‍ ഇന്നലെ മരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com