വീട്ടില്‍ അറബി പഠിപ്പിക്കാനെത്തി, ഒന്‍പതു വയസ്സുകാരിയെ പീഡിപ്പിച്ചു; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

സംഭവം അറിഞ്ഞയുടന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു
വീട്ടില്‍ അറബി പഠിപ്പിക്കാനെത്തി, ഒന്‍പതു വയസ്സുകാരിയെ പീഡിപ്പിച്ചു; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

റായ്പ്പൂര്‍: ഒന്‍പതുകാരിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ വീട്ടില്‍ അറബി പഠിപ്പിക്കാന്‍ എത്തിയപ്പോഴാണ് 25 കാരനായ മദ്രസ അധ്യാപകന്‍ കുട്ടിയെ പീഡിപ്പിച്ചത്. ഛത്തീസ്ഗഢിലെ റായ്പ്പൂരില്‍ ഞായറാഴ്ചയാണ് സംഭവം.

15 ദിവസമായി പെണ്‍കുട്ടിയടെ അനിയത്തിയെ അറബി പഠിപ്പിക്കാനായി ഇയാള്‍ വീട്ടില്‍ എത്താറുണ്ട്. ശനിയാഴ്ച മുതല്‍ പെണ്‍കുട്ടിയെയും പഠിപ്പിക്കാന്‍ തുടങ്ങി ഞായറാഴ്ച കുട്ടിയ പീഡിപ്പിച്ച ഇയാള്‍ അവിടെനിന്ന് കടന്നുകളഞ്ഞു. കുട്ടി സംഭവം മാതാപിതാക്കളോട് പറഞ്ഞയുടന്‍ അവര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

സംഭവത്തില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും പോസ്‌കോ വകുപ്പ് അടക്കം ചുമത്തി കേസെടുത്തെന്നും പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com