സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനിടെ വിദ്യാര്‍ഥികളില്‍ നിന്ന് കൈക്കൂലി വാങ്ങി ഹെഡ്മാസ്റ്റര്‍ (വീഡിയോ)

സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന്റെ പേരില്‍ വിദ്യാര്‍ഥികളില്‍ നിന്ന് പണം വാങ്ങുന്ന ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്ററുടെ വീഡിയോ വൈറലാകുന്നു.
സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനിടെ വിദ്യാര്‍ഥികളില്‍ നിന്ന് കൈക്കൂലി വാങ്ങി ഹെഡ്മാസ്റ്റര്‍ (വീഡിയോ)

പാറ്റ്‌ന:  സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന്റെ പേരില്‍ വിദ്യാര്‍ഥികളില്‍ നിന്ന് പണം വാങ്ങുന്ന ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്ററുടെ വീഡിയോ വൈറലാകുന്നു. കുട്ടികളില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിന്റെ വീഡിയോയുടെ ആധികാരികത പരിശോധിച്ച് വരികയാണെന്നും കുറ്റം തെളിഞ്ഞാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

പശ്ചിമ ചമ്പാരന്‍ ജില്ലയിലെ ബാഗാഹ സബ്ഡിവിഷനിലാണ് സംഭവം. കുട്ടികളില്‍ നിന്ന് ഹൈസ്‌കൂള്‍ അധ്യാപകന്‍ പണം വാങ്ങുന്നതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്. ഹെഡ്മാസ്റ്റര്‍ നാഗേന്ദ്ര ദ്വിവേദിയുടെ നേര്‍ക്കാണ് ആരോപണം ഉയര്‍ന്നത്. സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനിടെ അധ്യാപകന്‍ പണം വാങ്ങുന്നതാണ് വീഡിയോയിലുളളത്.

പരീക്ഷയ്ക്കുളള അപേക്ഷ പൂരിപ്പിച്ച് നല്‍കാന്‍ വിദ്യാര്‍ഥികളെ സഹായിച്ചിരുന്നു. ചില കുട്ടികള്‍ കടം വാങ്ങിയ പണം തിരികെ നല്‍കുകയായിരുന്നുവെന്നുമാണ് ദ്വിവേദിയുടെ പ്രതികരണം. പണം നല്‍കാന്‍ അധ്യാപകന്‍ നിര്‍ബന്ധിച്ചുവെന്ന് കുട്ടികള്‍ ആരോപിക്കുന്നു. വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com