സ്വകാര്യ ഭാഗങ്ങളില്‍ ലാത്തി കുത്തിക്കയറ്റി; മാറിടങ്ങള്‍ ചവിട്ടിയരച്ചു; ജാമിയ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ പൊലീസ് ലൈംഗികാതിക്രമം നടത്തി;എന്‍എഫ്‌ഐഡബ്ല്യു റിപ്പോര്‍ട്ട്

ദേശീയ പൗരത്വ നിയമത്തിനും പൗരത്വ രജിസ്റ്ററിനും എതിരെ ജാമിയ മിലയ സര്‍വകലാശാലയില്‍ നടന്ന സമരത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ വിദ്യാര്‍ത്ഥിനികള്‍ ലൈംഗിക അതിക്രമങ്ങള്‍ക്ക് വിധേയരായെന്ന് ദേശീയ മഹിളാസംഘം
സ്വകാര്യ ഭാഗങ്ങളില്‍ ലാത്തി കുത്തിക്കയറ്റി; മാറിടങ്ങള്‍ ചവിട്ടിയരച്ചു; ജാമിയ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ പൊലീസ് ലൈംഗികാതിക്രമം നടത്തി;എന്‍എഫ്‌ഐഡബ്ല്യു റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ദേശീയ പൗരത്വ നിയമത്തിനും പൗരത്വ രജിസ്റ്ററിനും എതിരെ ജാമിയ മിലിയ സര്‍വകലാശാലയില്‍ നടന്ന സമരത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ വിദ്യാര്‍ത്ഥിനികള്‍ ലൈംഗിക അതിക്രമങ്ങള്‍ക്ക് വിധേയരായെന്ന് ദേശീയ മഹിളാസംഘം (എന്‍എഫ്‌ഐഡബ്ല്യു) റിപ്പോര്‍ട്ട്.

ഫെബ്രുവരി പത്തിന് നടന്ന ആക്രണത്തിന് ഇരയായവരുടെയും അവരെ ചികിത്സിച്ച ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ആക്ടിവിസ്റ്റുകളുടെയും നിയമ വിദഗ്ധരുടെയും പക്കല്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് എന്‍എഫ്‌ഐഡബ്ല്യു വ്യക്തമാക്കി.

15നും 60നും ഇടയില്‍ പ്രായമുള്ള 70പേര്‍ അക്രമത്തിന് വിധേയരായി. 30 പുരുഷന്‍മാര്‍ക്കും 15 സ്ത്രീകള്‍ക്കും മാരമായി പരിക്കേറ്റു. വാരിയെല്ലുകളും കണങ്കാലും തകര്‍ന്നവരെയാണ് തങ്ങള്‍ ഏറ്റവുംകൂടുതല്‍ ചികിത്സിച്ചതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

പൊലീസിന് എതിരെ ഗുരുതര ആരോപണങ്ങളാണ് സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്ത്രീകള്‍ക്ക് നേരെ പൊലീസ് ലൈംഗികാതിക്രമം നടത്തിയെന്ന് റിപ്പോര്‍ട്ട് പറയുന്നു. വസ്ത്രങ്ങള്‍ വലിച്ചുകീറാന്‍ ശ്രമിച്ചു. പൊലീസ് മാറിടങ്ങളില്‍ പിടിച്ചു. ബൂട്ടുകൊണ്ട് ചവിട്ടിയരച്ചു. സ്വകാര്യ ഭാഗങ്ങളിലേക്ക് ലാത്തി കുത്തിയിറക്കാന്‍ ശ്രമിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പുരുഷന്‍മാരുടെ കാല്‍ തല്ലിയൊടിച്ച ശേഷം കണ്ണില്‍ എരിവുള്ള ദ്രാവകങ്ങള്‍ സ്േ്രപ ചെയ്തു. സ്ത്രീകളെ ആദ്യം ദ്രാവകങ്ങള്‍ സ്േ്രപ ചെയ്തതിന് ശേഷമാണ് ആക്രമിച്ചത്. ലൈംഗികമായി അതിക്രമിക്കുകയും ചെയ്തു- വസ്തുതാന്വേഷണ റിപ്പോര്‍ട്ടില്‍ സംഘടന പറയുന്നു. മാരകമായ ആയുധങ്ങള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com