അക്രമികളെ അടുപ്പിച്ചില്ല; ക്ഷേത്രത്തിന് ചുറ്റും മനുഷ്യമതില്‍ തീര്‍ത്ത് മുസ്‌ലിം യുവാക്കള്‍ (വീഡിയോ)

പ്രവാചകന്‍ മുഹമ്മജ് നബിയ്ക്ക് എതിരായ വിദ്വേഷ കാര്‍ട്ടൂണിന്റെ പേരില്‍ ബെംഗളൂരുവിലുണ്ടായ സംഘര്‍ഷം വര്‍ഗീയ കലാപമായി മാറാതെ തടയാന്‍ സാധിച്ചത് ഒരുവിഭാഗം മുസ്‌ലിം യുവാക്കളുടെ സമയോചിത ഇടപെടല്‍ കൂടി കൊണ്ടാണ്.
അക്രമികളെ അടുപ്പിച്ചില്ല; ക്ഷേത്രത്തിന് ചുറ്റും മനുഷ്യമതില്‍ തീര്‍ത്ത് മുസ്‌ലിം യുവാക്കള്‍ (വീഡിയോ)

ബെംഗളൂരു : പ്രവാചകന്‍ മുഹമ്മദ് നബിയ്ക്ക് എതിരായ വിദ്വേഷ കാര്‍ട്ടൂണിന്റെ പേരില്‍ ബെംഗളൂരുവിലുണ്ടായ സംഘര്‍ഷം വര്‍ഗീയ കലാപമായി മാറാതെ തടയാന്‍ സാധിച്ചത് ഒരുവിഭാഗം മുസ്‌ലിം യുവാക്കളുടെ സമയോചിത ഇടപെടല്‍ കൂടി കൊണ്ടാണ്. സംഘര്‍ഷം മൂര്‍ച്ഛിച്ച സമയത്ത് ക്ഷേത്രത്തിന് കാവല്‍ നില്‍ക്കാന്‍ ഇവര്‍ മുന്നിട്ടുവരികായിരുന്നു. ഇങ്ങനെ ക്ഷേത്രത്തിന് ചുറ്റും മനുഷ്യ ചങ്ങല തീര്‍ത്ത് കാവല്‍ നില്‍ക്കുന്ന  മുസ്‌ലിം യുവാക്കളുടെ വീഡിയോ പുറത്തുവന്നു. 

പുലികേശി നഗര്‍ കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയുടെ ബന്ധു ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിദ്വേഷ കാര്‍ട്ടൂണിന്റെ പേരിലാണ് സംഘര്‍ഷമുണ്ടായത്. ചൊവ്വാഴ്ച രാത്രി 8 മണിയോടെ എംഎല്‍എയുടെ കാവല്‍ ബൈരസന്ദ്രയിലെ വീടിന് നേര്‍ക്ക് കല്ലേറു നടത്തിയ അക്രമികള്‍, തുടര്‍ന്ന് ഡിജെ ഹള്ളി, കെജി ഹള്ളി പൊലീസിനു നേരെ തിരിഞ്ഞു. കാവല്‍ ബൈരസന്ദ്ര, ഭാരതിനഗര്‍, താനറി റോഡ് എന്നിവിടങ്ങളിലായി നിരവധി വാഹനങ്ങള്‍ക്കു തീവച്ചു.ജനക്കൂട്ടത്തെ പിരിച്ചുവിടാനുള്ള പൊലീസ് വെടിവെയ്പ്പിലാണ് മൂന്നുപേര്‍ മരിച്ചത്. 

വിവാദ പോസ്റ്റ് ഇട്ട നവീനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ബെംഗളൂരു നഗരപരിധിയില്‍ നിരോധനാജ്ഞയും ഡിജെ ഹള്ളി, കെജെ ഹള്ളി പൊലീസ് സ്‌റ്റേഷന്‍ പരിധികളില്‍ കര്‍ഫ്യൂവും പ്രഖ്യാപിച്ചു. സിറ്റി പൊലീസ് കമ്മിഷണര്‍ കമാല്‍ പാന്തിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. 

മൂന്ന് പേരുടെ മരണത്തിനും നിരവധി നാശനഷ്ടങ്ങള്‍ക്കും ഇടയാക്കിയ സംഘര്‍ഷത്തില്‍ എസ്ഡിപിഐ നേതാവ് മുസാമില്‍ പാഷ ഉള്‍പ്പെടെ 110പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.  സംഘര്‍ഷത്തിന് പിന്നില്‍ എസ്ഡിപിഐയുടെ ഗൂഢാലോചനയെന്ന് മന്ത്രി സി ടി രവി മാധ്യമങ്ങളോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com