ആശുപത്രിയില്‍ നിന്ന് ശ്മശാനത്തിലേക്ക് രണ്ടര കിലോമീറ്റര്‍ മാത്രം; 12 മൃതദേഹങ്ങള്‍ കൂട്ടിക്കെട്ടി ഒറ്റ ആംബുലന്‍സില്‍; വിവാദം

ആശുപത്രിയില്‍ നിന്ന് ശ്മശാനത്തിലേക്ക് രണ്ടര കിലോമീറ്റര്‍ മാത്രം; 12 മൃതദേഹങ്ങള്‍ കൂട്ടിക്കെട്ടി ഒറ്റ ആംബുലന്‍സില്‍; വിവാദം

കോവിഡ് ബാധിച്ച് മരിച്ച 12 പേരുടെ മൃതദേഹങ്ങള്‍ കൂട്ടിക്കെട്ടി സംസ്‌കരിക്കാനായി കൊണ്ടുപോയത് ഒറ്റ ആംബുലന്‍സില്‍

മുംബൈ: കോവിഡ് ബാധിച്ച് മരിച്ച 12 പേരുടെ മൃതദേഹങ്ങള്‍ കൂട്ടിക്കെട്ടി സംസ്‌കരിക്കാനായി കൊണ്ടുപോയത് ഒറ്റ ആംബുലന്‍സില്‍. സംഭവം വിവാദമായതിന് പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ട് അഹമ്മദ് നഗര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍. ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 

ഇത് വളരെ ലജ്ജാകരമായ സംഭവമാണ്. ഈ നിര്‍ഭാഗ്യകരമായ പ്രവര്‍ത്തിയില്‍പ്പെട്ട എല്ലാവര്‍ക്കുമെതിരെ കര്‍ശനനടപടിയെടുക്കും. ഇതിനകം അഹമ്മദ്‌നഗര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും മുന്‍സിപ്പല്‍ കമ്മീഷണര്‍ പറഞ്ഞു.

ആശുപത്രിയില്‍ നിന്ന് ശ്മശാനത്തിലേക്കുള്ള ദൂരം രണ്ടരകിലോമീറ്റര്‍ മാത്രമാണ്. അതിനായി 12 തവണ സഞ്ചരിക്കേണ്ടി വന്നാലും എളുപ്പം കഴിയും. എല്ലാ മൃതദേഹങ്ങളെയും ബഹുമാനിക്കണം. അവര്‍ കോവിഡ് രോഗികളാണെങ്കിലും അവരെ മാന്യമായി എത്തിച്ച് സംസ്‌കരിക്കേണ്ട ഉത്തരവാദിത്തം നഗരസഭയ്ക്കാണെന്നും അദ്ദേഹം പറഞ്ഞു. 

ഇതുവരെ അഹമ്മദ് നഗര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ ഇതുവരെ 10,490 പേര്‍ക്കാണ് കോവിഡ്  സ്ഥിരീകരിച്ചത്. 109 പേര്‍ മരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com