ഓടുന്ന കാറിൽ 15കാരിയെ ബലാത്സംഗം ചെയ്തു, മൂന്ന് യുവാക്കൾ അറസ്റ്റിൽ

റോഡിലൂടെ തനിച്ച് നടന്നു പോകുകയായിരുന്ന പെൺകുട്ടിയെ പ്രതികൾ കാറിലെത്തി തട്ടിക്കൊണ്ട് പോകുകയായിരുന്നു
ഓടുന്ന കാറിൽ 15കാരിയെ ബലാത്സംഗം ചെയ്തു, മൂന്ന് യുവാക്കൾ അറസ്റ്റിൽ

മുംബൈ: ഓടുന്ന കാറിൽ 15 കാരിയെ ബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പേർ അറസ്റ്റിൽ. ദീപക് സിംഗ്(25) നൂറുൽ ഹസൻ നൽവാർ(25) ബാബു ഹക്കീം അൻസാരി(22) എന്നിവരാണ് അറസ്റ്റിലായത്. തട്ടിക്കൊണ്ടുപോകൽ , പീഡനം എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.  പോക്സോ നിയമ പ്രകാരവും കേസെടുത്തു.  

കഴിഞ്ഞ മാസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. റോഡിലൂടെ തനിച്ച് നടന്നു പോകുകയായിരുന്ന പെൺകുട്ടിയെ പ്രതികൾ കാറിലെത്തി തട്ടിക്കൊണ്ട് പോകുകയായിരുന്നു. തുടർന്ന് ഓടുന്ന കാറിൽവച്ചു തന്നെ ഇവർ പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കിയതായും പൊലീസ് പറയുന്നു.

പ്രതികൾ ഉപയോഗിച്ച കാർ ടാക്സി പെർമിറ്റാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന് ശേഷം ഇവർ പെൺകുട്ടിയെ ഈസ്റ്റേൺ എക്സ്പ്രസ് ഹൈവേയ്ക്ക് സമീപം ഇറക്കിവിട്ടതായും പൊലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുന്നതായി ഡിസിപി ശശികുമാർ മീന അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com