കാബുള്‍ ചാവേര്‍ ആക്രമണത്തിനു പിന്നില്‍ മലയാളി ഭീകരന്‍ അല്ല, അഫ്ഗാന്‍ പൗരന്‍ എന്ന് ഡിഎന്‍എ പരിശോധനാ ഫലം

കാബുള്‍ ചാവേര്‍ ആക്രമണത്തിനു പിന്നില്‍ മലയാളി ഭീകരന്‍ അല്ല, അഫ്ഗാന്‍ പൗരന്‍ എന്ന് ഡിഎന്‍എ പരിശോധനാ ഫലം
കാബുള്‍ ചാവേര്‍ ആക്രമണത്തിനു പിന്നില്‍ മലയാളി ഭീകരന്‍ അല്ല, അഫ്ഗാന്‍ പൗരന്‍ എന്ന് ഡിഎന്‍എ പരിശോധനാ ഫലം

ന്യൂഡല്‍ഹി: മാര്‍ച്ച് 25ന് കാബൂളിലെ ഗുരുദ്വാരയില്‍ ചാവേര്‍ ആക്രമണം നടത്തിയത് കേരളത്തില്‍നിന്നുള്ള ഭീകരന്‍ അല്ലെന്ന് ഡിഎന്‍എ പരിശോധനാ ഫലം. അഫ്ഗാനിസ്ഥാന്‍ പൗരനാണ് ഗുരുദ്വാരയില്‍ ആക്രമണം നടത്തിയതെന്നു വ്യക്തമായതായി അഫ്ഗാന്‍ അധികൃതര്‍ ദേശീയ അന്വേഷണ ഏജന്‍സിയെ അറിയിച്ചു.

കേരളത്തില്‍നിന്നുള്ള മുഹമ്മദ് മുഹ്‌സിന്‍ എന്ന അബു ഖാലിദ് അല്‍ ഹിന്ദിയാണ് കാബൂളില്‍ ചാവേര്‍ ആക്രമണം നടത്തിയതെന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെടുകയും ഒരു ഇന്ത്യക്കാരന്‍ തന്നെ പ്രതിസ്ഥാനത്തു സംശയിക്കപ്പെടുകയും ചെയ്ത ഈ കേസില്‍ എന്‍ഐഎ അന്വേഷണം നടത്തിയിരുന്നു. ഇന്ത്യയ്ക്ക് പുറത്ത് എന്‍ഐഎ അന്വേഷിക്കുന്ന ആദ്യ കേസാണ് ഇത്. കുറ്റവാളി അഫ്ഗാന്‍ പൗരനാണെന്നു വ്യക്തമായ സാഹചര്യത്തില്‍ എന്‍ഐഎ അന്വേഷണം തുടരുമോയെന്നു വ്യക്തമല്ല.

മാര്‍ച്ച് 25ന് ആയുധ ധാരികളായ മൂന്നു പേര്‍ കാബൂളിലെ ഗുരുദ്വാരയില്‍ ആക്രമണം നടത്തുകയായിരുന്നു. 25 പേരാണ് ആക്രമണത്തില്‍ മരിച്ചത്. ഐഎസിന്റെ അഫ്ഗാന്‍ ഘടകമായ ഇസ്ലാമിക് സ്റ്റേറ്റ് ഖറാസന്‍ പ്രൊവിന്‍സ് ആക്രമണത്തന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com