കോൺ​ഗ്രസ് നേതാവ് രാജീവ് ത്യാ​ഗി അന്തരിച്ചു

ഹൃദയ സ്തംഭനത്തെതുടർന്ന് ബുധനാഴ്ച ഗാസിയാബാദിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം
കോൺ​ഗ്രസ് നേതാവ് രാജീവ് ത്യാ​ഗി അന്തരിച്ചു

ന്യൂഡൽഹി: കോൺഗ്രസ് ദേശീയ വക്താവ് രാജീവ് ത്യാഗി അന്തരിച്ചു. ഹൃദയ സ്തംഭനത്തെതുടർന്ന് ബുധനാഴ്ച ഗാസിയാബാദിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം.  ട്വിറ്ററിലൂടെയാണ് പാർടി ത്യാഗിയുടെ അകാലവേർപാട് അറിയിച്ചത്.

'രാജീവ് ത്യാഗിയുടെ അകാല വേർപാടിൽ അതീവ ദു:ഖം രേഖപ്പെടുത്തുന്നു. കരുത്തനായ പാർടി പ്രവർത്തകനായ അദ്ദേഹം യഥാർഥ രാജ്യസ്നേഹികൂടിയായിരുന്നു. ഈയവസരത്തിൽ അദ്ദേഹത്തിന്‍റെ കുടുംബത്തിലും കൂട്ടുകാരിലും ഞങ്ങളുടെ പ്രാർഥനയുണ്ടാവും'-കോൺഗ്രസ് ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ഒക്ടോബറിലാണ് പ്രിയങ്കഗാന്ധി ത്യാഗിയെ പാർടിയുടെ വക്താവായി ഉത്തർപ്രദേശിൽ ചുമതലപ്പെടുത്തിയത്. കോൺഗ്രസിൽ വിവിധ ഭാരവാഹിത്വം ത്യാഗി വഹിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com