തമിഴ്‌നാട്ടില്‍ ഇന്ന് 5,871 പേര്‍ക്ക് കോവിഡ്; മരണം 119

സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,14,520 പേരായി
തമിഴ്‌നാട്ടില്‍ ഇന്ന് 5,871 പേര്‍ക്ക് കോവിഡ്; മരണം 119

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് 5,871 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 119 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,14,520 പേരായി.

ഇന്ന് രോഗമുക്തരായി ആശുപത്രി വിട്ടത് 5,633 പേരാണ്. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 2,56,313 പേരാണ്. 59,929 സജീവ കേസുകളാണ് ഉള്ളത്. മരിച്ചവരുടെ ആകെ എണ്ണം 5,278 ആയി

കേരളത്തില്‍ നിന്നെത്തിയ എട്ടു പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ പതിനേഴ് പേര്‍ക്കും വിദേശത്തുനിന്നെത്തിയ രണ്ടുപേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 71, 575 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.  ഇന്ന് രോഗം പകര്‍ന്നവരില്‍ 3,512 പുരഷന്‍മാരും 2,350 സ്ത്രീകളുമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com