പൊതുസ്ഥലത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്തു; യുവാക്കള്‍ 60കാരനെ 150 തവണ ബ്ലേഡ് കൊണ്ട് വരഞ്ഞു, കല്ല് ഉപയോഗിച്ച് തലയ്ക്കടിച്ചു, ദാരുണാന്ത്യം

പൊതുസ്ഥലത്ത് നിന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്ത 60കാരനെ രണ്ടുയുവാക്കള്‍ കല്ല് കൊണ്ട് തലയ്ക്ക് ഇടിച്ചും ബ്ലേഡ് ഉപയോഗിച്ച് വരഞ്ഞും ക്രൂരമായി കൊന്നു
പൊതുസ്ഥലത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്തു; യുവാക്കള്‍ 60കാരനെ 150 തവണ ബ്ലേഡ് കൊണ്ട് വരഞ്ഞു, കല്ല് ഉപയോഗിച്ച് തലയ്ക്കടിച്ചു, ദാരുണാന്ത്യം

റായ്പൂര്‍: പൊതുസ്ഥലത്ത് നിന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്ത 60കാരനെ രണ്ടുയുവാക്കള്‍ കല്ല് കൊണ്ട് തലയ്ക്ക് ഇടിച്ചും ബ്ലേഡ് ഉപയോഗിച്ച് വരഞ്ഞും ക്രൂരമായി കൊന്നു. യുവാക്കള്‍ ചേര്‍ന്ന് 150 തവണയാണ് 60കാരനെ വരഞ്ഞത്. അതിനിടെ കല്ല് കൊണ്ട് യുവാക്കള്‍ മധ്യവയസ്‌ക്കന്റെ തലയ്ക്ക് ഇടിച്ചതായും പൊലീസ് പറയുന്നു.

ഛത്തീസ്ഗഡിലെ കൃഷ്ണ നഗറിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. 60കാരനായ ചൗഹനാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുവാക്കളായ ലോകേഷ് സാഹുവിനെയും ദുര്‍ഗേഷ് സാഹുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

രാത്രിയിലെ ഭക്ഷണത്തിന് ശേഷം പുറത്ത് നടക്കാന്‍ ഇറങ്ങിയ ചൗഹാന്‍ രണ്ടു യുവാക്കള്‍ വീടിന് പുറത്ത് നിന്ന് മദ്യപിക്കുന്നതായും പുകവലിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടു. ഇത് കാര്യമാക്കാതെ ചൗഹാന്‍ നടത്തം തുടങ്ങി. വീണ്ടും യുവാക്കളെ ആ നിലയില്‍ കണ്ടതോടെ ചൗഹാന്‍ ചോദ്യം ചെയ്തു. ഇതില്‍ കുപിതരായ യുവാക്കള്‍ 60കാരനെ ആക്രമിക്കാന്‍ തുടങ്ങുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഇരുവരും ചേര്‍ന്ന് ചൗഹാനെ വീട്ടിനുളളിലേക്ക് തളളിയിട്ടു. അതിനിടെ 60കാരന്റെ മകനെ വിളിച്ച് അച്ഛനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന്് വീടിന്റെ വാതില്‍ അകത്ത് നിന്ന് പൂട്ടിയ ശേഷം ക്രൂരമായി ചൗഹാനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന്് പൊലീസ് പറഞ്ഞു.

യുവാക്കളില്‍ ഒരാള്‍ ബ്ലേഡ് എടുത്ത് 60കാരനെ തുടര്‍ച്ചയായി വരഞ്ഞതായി പൊലീസ് പറയുന്നു. ആക്രമണം തുടരുന്നതിനിടെ രക്ഷപ്പെടാതിരിക്കാന്‍ മറ്റൊരു പ്രതി ചൗഹാന്റെ കാലില്‍ കല്ല് ഉപയോഗിച്ച് തുടര്‍ച്ചയായി ഇടിക്കുകയും ചെയ്തു. കല്ല് ഉപയോഗിച്ച് തലയ്ക്ക് നിരന്തരം ഇടിച്ചതായും പൊലീസ് പറയുന്നു. ഇക്കാര്യം തുറന്ന് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ചൗഹാന്റെ കുടുംബാംഗങ്ങളെ യുവാക്കള്‍ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയുന്നു. 

വീട് തുറന്ന് നോക്കിയ കുടുംബാംഗങ്ങള്‍ ഞെട്ടിക്കുന്ന കാഴചയാണ് കണ്ടത്. രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com