മരിച്ച അധ്യാപകന്റെ അക്കൗണ്ടില്‍ 18 മാസം മുടങ്ങാതെ ശമ്പളം, ഞെട്ടല്‍; അന്വേഷണത്തിന് ഉത്തരവ് 

മരിച്ച അധ്യാപകന്റെ അക്കൗണ്ടിലേക്ക്  18 മാസ കാലയളവില്‍ ശമ്പളം കൈമാറിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: മരിച്ച അധ്യാപകന്റെ അക്കൗണ്ടിലേക്ക്  18 മാസ കാലയളവില്‍ ശമ്പളം കൈമാറിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്. ഉത്തര്‍പ്രദേശിലാണ് 2016ല്‍ മരിച്ച അധ്യാപകന്റെ അക്കൗണ്ടിലേക്ക് ഒന്നരവര്‍ഷ കാലം ശമ്പളം കൈമാറിയത്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കുന്ന ആശ്രിതനിയമനം അനുസരിച്ച് ഭാര്യ നല്‍കിയ അപേക്ഷ പരിഗണിക്കുന്നതിനിടെ, അധ്യാപകന്റെ രേഖകള്‍ പരിശോധിച്ചപ്പോഴാണ് വീഴ്ച കണ്ടെത്തിയത്.

ഉത്തര്‍പ്രദേശിലെ പിലിബിത്തിലാണ് സംഭവം. 2016 മെയ് മാസത്തില്‍ മരിച്ച അധ്യാപകന്‍ അരവിന്ദ് കുമാറിന്റെ അക്കൗണ്ടിലേക്കാണ് ഒന്നരവര്‍ഷ കാലം മുടങ്ങാതെ ശമ്പളം എത്തിയത്. ബില്‍സാന്ദ പ്രൈമറി സ്‌കൂളിലെ അധ്യാപകനായിരുന്നു അരവിന്ദ് കുമാര്‍.ആശ്രിത നിയമനത്തിന്റെ ഭാഗമായി ഭാര്യ അപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് രേഖകള്‍ പരിശോധിച്ചപ്പോഴാണ് വീഴ്ച കണ്ടെത്തിയത്. ബേസിക് ശിക്ഷാ അധികാരിയാണ് ക്രമക്കേട് കണ്ടെത്തിയത്. തുടര്‍ന്ന് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ബ്ലോക്ക് എഡ്യൂക്കേഷന്‍ ഓഫീസറോട് ആവശ്യപ്പെടുകയായിരുന്നു.

അശോക് കുമാറിന്റെ രേഖകള്‍ അക്കൗണ്ട് സെക്ഷന്‍ പരിശോധിച്ചപ്പോഴാണ് മരിച്ചശേഷവും ഒന്നരവര്‍ഷ കാലം ശമ്പളം അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്തതായി കണ്ടെത്തിയത്. സാലറി ഷീറ്റ് സ്‌കൂളിലെ പ്രഥമാധ്യാപകനാണ് തയ്യാറാക്കുന്നത്. ഇത് ബ്ലോക്ക് എഡ്യൂക്കേഷന്‍ ഓഫീസറിന് സമര്‍പ്പിക്കുന്നതാണ് പതിവ്. കുറിപ്പോടെ അക്കൗണ്ട് സെക്ഷന് ബ്ലോക്ക് എഡ്യൂക്കേഷന്‍ ഓഫീസര്‍ ശമ്പളബില്‍ കൈമാറും. അക്കൗണ്ട് സെക്ഷനിനാണ് അക്കൗണ്ടില്‍ ശമ്പളം ക്രെഡിറ്റ് ചെയ്യേണ്ടതിന്റെ ചുമതല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com