വീട്ടിലെ മേശയ്ക്ക് അടിയില്‍ കൂറ്റന്‍ രാജവെമ്പാല, പിടികൂടി ചാക്കിലാക്കി (വീഡിയോ)

വീട്ടിനുളളില്‍ കണ്ടെത്തിയ വിഷപ്പാമ്പിനെ പിടികൂടുന്നതിന്റെ വീഡിയോ പുറത്ത്
വീട്ടിലെ മേശയ്ക്ക് അടിയില്‍ കൂറ്റന്‍ രാജവെമ്പാല, പിടികൂടി ചാക്കിലാക്കി (വീഡിയോ)

ഡെറാഡൂണ്‍: വീട്ടിനുളളില്‍ കണ്ടെത്തിയ വിഷപ്പാമ്പിനെ പിടികൂടുന്നതിന്റെ വീഡിയോ പുറത്ത്. ഉത്തരാഖണ്ഡിലെ നൈനിറ്റാളില്‍ നിന്നുളള ദൃശ്യങ്ങളാണ് പുറത്തുവന്നത്.

 വനംവകുപ്പിന്റെ കീഴിലുളള ദ്രുത പ്രതികരണ സേനയാണ് വീട്ടില്‍ കുടുങ്ങിയ രാജവെമ്പാലയെ പിടികൂടിയത്. പാമ്പിനെ പിടികൂടുന്നതിന്റെ ദൃശ്യങ്ങള്‍ വനംവകുപ്പ് ഉദ്യോഗസ്ഥനായ ആകാശ് കുമാറാണ് ട്വിറ്ററില്‍ പങ്കുവെച്ചത്.

മേശയ്ക്ക് കീഴില്‍ ചുരുണ്ടുകൂടി കിടന്നിരുന്ന പാമ്പിനെയാണ് പിടികൂടിയത്. തുടര്‍ന്ന് ഇതിനെ കെട്ടിടത്തിന്റെ മുകളിലേക്ക് കൊണ്ടുപോയി. ഇവിടെ വച്ച് പാമ്പിനെ ചാക്കില്‍ ആക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com