'ശ്രീകൃഷ്ണന്‍ ജനിച്ചത് ജയിലിലാണ് ; നിങ്ങള്‍ക്ക് ജയില്‍ വേണ്ട, ജാമ്യം മതിയെന്നാണോ ?' ; പ്രതിയോട് ചീഫ് ജസ്റ്റിസ്

ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ജയിലിന് പുറത്തുപോകാന്‍ അനുവദിക്കണമെന്നായിരുന്നു വാല്‍വിയുടെ ആവശ്യം
ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ/ഫയല്‍
ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ/ഫയല്‍

ന്യൂഡല്‍ഹി : ഭഗവാന്‍ ശ്രീകൃഷ്ണന്‍ ജനിച്ചത് ജയിലിന് ഉള്ളില്‍ വെച്ചാണ്. നിങ്ങള്‍ക്ക് ജയിലാണോ ജാമ്യമാണോ വേണ്ടത്. ജയിലിന് പുറത്തു പോകണമെന്നാണോ നിങ്ങള്‍ പറയുന്നത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ചോദിച്ചു. 

കൊലപാതകം നടത്തിയതിന് ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ധര്‍മേന്ദ്ര വാല്‍വി എന്നയാളുടെ അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ ചോദ്യം. ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ജയിലിന് പുറത്തുപോകാന്‍ അനുവദിക്കണമെന്നായിരുന്നു വാല്‍വിയുടെ ആവശ്യം. 

നിങ്ങള്‍ക്ക് ജയിലാണോ ജാമ്യമാണോ വേണ്ടതെന്ന് ചീഫ് ജസ്റ്റിസ് വാല്‍വിയുടെ അഭിഭാഷകനോട് ചോദിച്ചു. ജാമ്യം വേണമെന്ന് അഭിഭാഷകന്‍ ആവര്‍ത്തിച്ചതോടെ, നല്ലത്, മതം നിങ്ങള്‍ക്ക് അങ്ങേയറ്റം ബന്ധപ്പെട്ടിരിക്കുന്ന ഒന്നല്ല എന്നും ജസ്റ്റിസ് ബോബ്‌ഡെ അഭിപ്രായപ്പെട്ടു.

തുടര്‍ന്ന് സുപ്രീംകോടതി ധര്‍മേന്ദ്ര വാല്‍വിയ്ക്ക് ജാമ്യം അനുവദിച്ചു. 1994 ല്‍ ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ധര്‍മ്മേന്ദ്ര വാല്‍വി അടക്കം ആറുപേരെ കോടതി ശിക്ഷിച്ചത്. 

വിചാരണകോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ 2017 ല്‍ ബോംബെ ഹൈക്കോടതി ശരിവെച്ചു. ഇതിനെതിരെ പ്രതികള്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com