196 ദിവസം, രാജ്യത്ത് കോവിഡ് രോഗികള്‍ 24 ലക്ഷം; ആന്ധ്രാപ്രദേശില്‍ ഇന്ന് 9,996; കര്‍ണാടക 6,706, തമിഴ്‌നാട് 5,146 രോഗബാധിതര്‍

ആന്ധ്രയിലെയും തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെ രോഗികളുടെ കണക്ക് പുറത്തുവന്നതിന് പിന്നാലെയാണ് രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 24 ലക്ഷമായത്
196 ദിവസം, രാജ്യത്ത് കോവിഡ് രോഗികള്‍ 24 ലക്ഷം; ആന്ധ്രാപ്രദേശില്‍ ഇന്ന് 9,996; കര്‍ണാടക 6,706, തമിഴ്‌നാട് 5,146 രോഗബാധിതര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 24 ലക്ഷം കവിഞ്ഞു. 196 ദിവസത്തിലാണ് രാജ്യത്ത് ഇത്രയധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ആന്ധ്രയിലെയും തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെ രോഗികളുടെ കണക്ക് പുറത്തുവന്നതിന് പിന്നാലെയാണ് രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 24 ലക്ഷമായത്.

ആന്ധ്രാപ്രദേശില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുതിപ്പ്. ഇന്ന് 9,996 പേര്‍ക്കുകൂടി ആന്ധ്രയില്‍ കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,64,142 ആയി വര്‍ധിച്ചു. പുതുതായി 82 മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കോവിഡ് മരണം 2,378 ആയി. 90,840 രോഗികളാണ് നിലവില്‍ ആന്ധ്രയില്‍ ചികിത്സയിലുള്ളത്. 1,70,924 പേര്‍ ഇതുവരെ രോഗമുക്തരായതായും സംസ്ഥാന കോവിഡ്19 നോഡല്‍ ഓഫീസര്‍ അറിയിച്ചു.

തമിഴ്‌നാട്ടില്‍ വ്യാഴാഴ്ച 5,835 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ രണ്ടുപേര്‍ കേരളത്തില്‍ നിന്ന് റോഡ് മാര്‍ഗം തിരിച്ചെത്തിയവരാണ്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,20,355 ആയി. ആകെ കോവിഡ് മരണസംഖ്യ 5,397 ആയി ഉയര്‍ന്നു. വ്യാഴാഴ്ച മാത്രം 119 മരണം റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു.

വ്യാഴാഴ്ച 5146 പേര്‍കൂടി രോഗമുക്തരായി. 2,61,459 പേരാണ് ഇതുവരെ സംസ്ഥാനത്ത് രോഗമുക്തരായത്. 53,499 രോഗികള്‍ നിലവില്‍ ചികിത്സയില്‍ തുടരുന്നുണ്ട്. 35 ലക്ഷത്തോളം സാംപിളുകള്‍ ഇതുവരെ സംസ്ഥാനത്ത് പരിശോധിച്ചതായും ആരോഗ്യവകുപ്പിന്റെ കണക്കുകളില്‍ പറയുന്നു.

കര്‍ണാടകയില്‍ കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. വ്യാഴാഴ്ച 6,706 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 103 പേര്‍കൂടി മരിച്ചതോടെ ആകെ മരണം 3613 ആയി വര്‍ധിച്ചു. സംസ്ഥാനത്ത് 1,21,242 പേര്‍ ഇതുവരെ രോഗമുക്തരായി. ഇന്ന് മാത്രം 8,609 പേര്‍ രോഗമുക്തി നേടി. 78,337 പേരാണ് നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com