പ്രണബ് മുഖര്‍ജി കോമയില്‍; ഊഹാപോഹങ്ങളും  വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കരുതെന്ന് മകന്‍

കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി കോമയില്‍
പ്രണബ് മുഖര്‍ജി കോമയില്‍; ഊഹാപോഹങ്ങളും  വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കരുതെന്ന് മകന്‍

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി കോമയില്‍. മുഖര്‍ജിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്ന് ആര്‍മി ആശുപത്രി അറിയിച്ചു.

കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ചികിത്സയ്ക്കായി പ്രണബ് മുഖര്‍ജിയെ ആര്‍മി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മസ്തിഷ്‌കത്തില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇപ്പോഴും അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുന്നതായി ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുളളറ്റിനില്‍ പറയുന്നു.

വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം മുഖര്‍ജിയെ നിരീക്ഷിച്ചു വരികയാണ്. 84 വയസുളള പ്രണബ് മുഖര്‍ജി മറ്റൊരു ചികിത്സാ ആവശ്യത്തിനായി ആശുപത്രിയില്‍ കോവിഡ് പരിശോധന നടത്തിയപ്പോഴാണ് കോവിഡ് പോസിറ്റീവ് ആെേണന്ന് അറിഞ്ഞത്. ഇക്കാര്യം ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് അറിയിച്ചത്.

പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനിലയെ സംബന്ധിച്ച്  ഊഹാപോഹങ്ങളും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കാന്‍ മകന്‍ അഭിജിത് മുഖര്‍ജി അഭ്യര്‍ത്ഥിച്ചു. പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ പോലും ഇത്തരത്തിലുളള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. വ്യാജ വാര്‍ത്തയുടെ കേന്ദ്രമാണ് മീഡിയ എന്ന് ഇതിലൂടെ വ്യക്തമാകുകയാണെന്നും അഭിജിത് മുഖര്‍ജി ട്വിറ്ററില്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com