പ്രതിവര്‍ഷം 50,000 ഹൃദയങ്ങളും 2,00,000 വൃക്കകളും വേണ്ടിവരും; എല്ലാ യുവാക്കളെയും നിര്‍ബന്ധിത അവയവ ദാതാക്കളാക്കണം, സ്വകാര്യ ബില്ലുമായി വരുണ്‍ ഗാന്ധി

രാജ്യത്തെ എല്ലാ യുവാക്കളും അവയവ ദാതാക്കളായി രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കാന്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കാനൊരുങ്ങി ബിജെപി എംപി വരുണ്‍ ഗാന്ധി.
പ്രതിവര്‍ഷം 50,000 ഹൃദയങ്ങളും 2,00,000 വൃക്കകളും വേണ്ടിവരും; എല്ലാ യുവാക്കളെയും നിര്‍ബന്ധിത അവയവ ദാതാക്കളാക്കണം, സ്വകാര്യ ബില്ലുമായി വരുണ്‍ ഗാന്ധി


ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ യുവാക്കളും അവയവ ദാതാക്കളായി രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കാന്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കാനൊരുങ്ങി ബിജെപി എംപി വരുണ്‍ ഗാന്ധി. അവയവദാനം പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയാണ് തന്റെ നീക്കമെന്ന് അദ്ദേഹം പറഞ്ഞു.

'ഡൊണേഷന്‍ ആന്റ് ട്രാന്‍സ്ഫര്‍മേഷന്‍ ഓഫ് ഹ്യൂമന്‍ ഓര്‍ഗന്‍ ബില്‍ 2020' എന്ന പേരിലായിരിക്കും താന്‍ ബില്‍ അവതരിപ്പിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. വരുന്ന മണ്‍സൂണ്‍ സെക്ഷനില്‍ പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കാനാണ് നീക്കം.

രാജ്യത്തെ എല്ലാ യുവാക്കളെയും അവയവദാതാക്കളാക്കുക എന്നതാണ് ലക്ഷ്യം. എന്നാല്‍ ഇതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ വ്യക്തികള്‍ക്ക് സ്വാതന്ത്ര്യമുണ്ട്.

രാജ്യത്ത് അവയവദാതാക്കളുടെ വലിയ കുറവുണ്ടെന്നും ആവശ്യക്കാരും ദാതാക്കളും തമ്മിലുള്ള കണക്കില്‍ വലിയ അന്തരമുണ്ടെന്നും വരുണ്‍ ഗാന്ധി ചൂണ്ടിക്കാട്ടി. ശക്തമായ നിയമത്തിന്റെ അഭാവം കാരണം കാരണം അവയങ്ങള്‍ ലഭിക്കാതെ വര്‍ഷം അഞ്ചുലക്ഷം പേര്‍ ഇന്ത്യയില്‍ മരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ഷവും 50,0000 കരളുകളും 2,00,000 വൃക്കകളും 50,000 ഹൃദയങ്ങളും വേണ്ടിവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

താന്‍ കൊണ്ടുവരുന്ന ബില്ല് നിയമമായാല്‍ 18 വയസ്സ് കഴിയുന്ന എല്ലാവരും അവയവ ദാതാക്കളായി രജിസ്റ്റര്‍ ചെയ്യണം, അല്ലെങ്കില്‍ സമ്മതമല്ലെന്ന് വ്യക്തമാക്കുന്ന കത്ത് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com