ഹൈക്കോടതിയുടെ വിര്‍ച്വല്‍ ഹിയറിങ്ങിനിടെ അഭിഭാഷകന്റെ ഹുക്ക വലി; വീഡിയോ വൈറല്‍

ആറ് ബിഎസ്പി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ലയിച്ചതിനെ ചോദ്യം ചെയ്തുകൊണ്ട് ബിജെപി സമര്‍പ്പിച്ച ഹര്‍ജി രാജസ്ഥാന്‍ ഹാക്കോടതിയുടെ ജയ്പൂര്‍ ബെഞ്ച് പരിഗണിക്കവെയായിരുന്നു രാജീവ് ധവാന്റെ ഹുക്ക വലി.
ഹൈക്കോടതിയുടെ വിര്‍ച്വല്‍ ഹിയറിങ്ങിനിടെ അഭിഭാഷകന്റെ ഹുക്ക വലി; വീഡിയോ വൈറല്‍


ജയ്പൂര്‍: രാജസ്ഥാന്‍ ഹൈക്കോടതിയുടെ വിര്‍ച്വല്‍ ഹിയറിങ്ങിനിടെ ഹുക്ക വലിച്ച് അഭിഭാഷകന്‍. മുതിര്‍ന്ന അഭിഭാഷകനായ രാജീവ് ധവനാണ് ഹിയറിങ്ങിനിടെ ഹുക്ക വലിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

ആറ് ബിഎസ്പി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ലയിച്ചതിനെ ചോദ്യം ചെയ്തുകൊണ്ട് ബിജെപി സമര്‍പ്പിച്ച ഹര്‍ജി രാജസ്ഥാന്‍ ഹാക്കോടതിയുടെ ജയ്പൂര്‍ ബെഞ്ച് പരിഗണിക്കവെയായിരുന്നു രാജീവ് ധവാന്റെ ഹുക്ക വലി.

കോണ്‍ഗ്രസിന് വേണ്ടി കപില്‍ സിബല്‍ വാദിച്ചുകൊണ്ടിരിക്കെയായിരുന്നു രാജീവ് ധവാന്റെ പുകലി. ഒരുകൂട്ടം പേപ്പറുകള്‍ മറച്ചുപിടിച്ചാണ് അദ്ദേഹം ഹുക്ക വലിച്ചത്. മുഖം മറച്ചുവച്ചെങ്കിലും പുക പേപ്പറിന്റെ വശത്തുകൂടി പുറത്തുവന്നു. അഭിഭാഷകന്റെ ഈ പ്രവൃത്തി ജസ്റ്റിസ് ശ്രദ്ധിച്ചിരുന്നോ എന്നകാര്യം വ്യക്തമല്ല.

നേരത്തെ, ഒരു വാദത്തിനിടെ അഭിഭാഷകന്‍ ടി ഷര്‍ട്ട് ധരിച്ചുവന്നതിനെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. ഓണ്‍ലൈന്‍ ആണെങ്കിലും കോടതി നടപടികളില്‍ മര്യാദ പുലര്‍ത്തണമെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com