ഇന്നലെ 64,553 പേര്‍ക്കു വൈറസ് ബാധ, 1007 മരണം; രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം കാല്‍ക്കോടിയിലേക്ക്

ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് 2,76,94,416 സാംപിളുകളാണ് പരിശോധിച്ചത്
കശ്മീരില്‍ സ്വാതന്ത്ര്യ ദിന പരേഡിന്റെ റിഹേഴ്‌സല്‍ കോവിഡ് മാനദണ്ഡങ്ങളോടെ നടത്തിയപ്പോള്‍-പിടിഐ
കശ്മീരില്‍ സ്വാതന്ത്ര്യ ദിന പരേഡിന്റെ റിഹേഴ്‌സല്‍ കോവിഡ് മാനദണ്ഡങ്ങളോടെ നടത്തിയപ്പോള്‍-പിടിഐ

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 64,553 പേര്‍ക്ക്. 1007 പേര്‍ ഈ സമയത്തിനിടെ വൈറസ് ബാധ മൂലം മരിച്ചു. ഇതോടെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 48,040 ആയി.

24,61,191 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 6,61,595 പേരാണ് ചികിത്സയിലുള്ളത്. 17,61,556 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് 2,76,94,416 സാംപിളുകളാണ് പരിശോധിച്ചത്. ഇന്നലെ മാത്രം 8,48,728 പരിശോധനയാണ് നടത്തിയതെന്ന് ഐസിഎംആര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com