കോവിഡ് പ്രതിരോധത്തില്‍ വീഴ്ച; സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഇടപെടാനില്ലെന്ന് സുപ്രീം കോടതി

. കോവിഡ് മഹാമാരിയെപ്പോലുള്ള അടിയന്തര സാഹചര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളില്‍ ജുഡീഷ്യറി ഇടപെടരുതെന്ന പൊതുവായ കാഴ്ചപ്പാടു ചൂണ്ടിക്കാട്ടിയാണ് നടപടി
കോവിഡ് പ്രതിരോധത്തില്‍ വീഴ്ച; സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഇടപെടാനില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധത്തില്‍ ഗുരുതരമായ വീഴ്ച വന്നിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും  ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. കോവിഡ് മഹാമാരിയെപ്പോലുള്ള അടിയന്തര സാഹചര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളില്‍ ജുഡീഷ്യറി ഇടപെടരുതെന്ന പൊതുവായ കാഴ്ചപ്പാടു ചൂണ്ടിക്കാട്ടിയാണ് നടപടി.

സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധത്തില്‍ വന്ന വീഴ്ചകളെക്കുറിച്ച് സ്വതന്ത്ര സമിതിയുടെ അന്വേഷണത്തിന് ഉത്തരവിടണം എന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതി ഇക്കാര്യങ്ങള്‍ അന്വേഷിക്കണമെന്ന് അഡ്വ. പ്രശാന്ത് ഭൂഷണ്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. മഹാമാരി പോലെയുള്ള അടിയന്തര സഹചര്യങ്ങളിലെ എക്‌സിക്യൂട്ടിവ് നടപടികളില്‍ കോടതികള്‍ ഇടപെടരുതെന്നാണ് പൊതുവായ കാഴ്ചപ്പാടെന്ന് ജസ്റ്റിസ് എല്‍ നാഗേശ്വര റാവുവിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് അഭിപ്രായപ്പെട്ടു.

സര്‍ക്കാര്‍ നടപടികളില്‍ മൗലിക അവകാശ ലംഘനമുണ്ടായോ എന്ന് കോടതി ഹര്‍ജിക്കാരോട് ആരാഞ്ഞു. സര്‍ക്കാര്‍ നടപടി പര്യാപ്തമല്ല എന്ന ആക്ഷേപത്തില്‍ അന്വേഷണത്തിന് ഉത്തരവിടാന്‍ കോടതിക്കാവില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

ജനുവരി തുടക്കത്തില്‍ തന്നെ ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കിയിട്ടും കോവിഡ് പ്രതിരോധത്തിനായി സര്‍ക്കാര്‍ വേണ്ടത്ര നടപടിയെടുത്തില്ലെന്നാണ് ഹര്‍ജിയിലെ ആക്ഷേപം. ഇത് രാജ്യത്ത് കോവിഡ് വ്യാപനത്തിനിടയാക്കിയെന്ന് ഹര്‍ജിയില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com