ഇന്നലെമാത്രം 65,000 കടന്ന് കോവിഡ് രോ​ഗികൾ; രാജ്യത്തെ ആകെ മരണം 49,036 

25,26,193 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്
ഇന്നലെമാത്രം 65,000 കടന്ന് കോവിഡ് രോ​ഗികൾ; രാജ്യത്തെ ആകെ മരണം 49,036 

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. ഇന്നലെ 65,002 പേര്‍ക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 25,26,193 ആയി. 

ഇന്നലെ മാത്രം 996 പേരാണ് വൈറസ് ബാധ മൂലം മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 49,036 ആയി ഉയര്‍ന്നു. നിലവില്‍ 6,68,220 ആളുകളാണ് കോവിഡ് ബാധിച്ച് രാജ്യത്ത് ചികില്‍സയിലുള്ളത്. 18,08,937 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് 2,85,63,095 സാംപിളുകളാണ് പരിശോധിച്ചത്. ഇന്നലെ മാത്രം 8,68,679 പരിശോധനയാണ് നടത്തിയതെന്ന് ഐസിഎംആര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com