എഴുപത്തിനാലാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം ; പ്രധാനമന്ത്രി ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തി

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണത്തിലായിരുന്നു ചടങ്ങ്
എഴുപത്തിനാലാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം ; പ്രധാനമന്ത്രി ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തി

ന്യൂഡല്‍ഹി : എഴുപത്തിനാലാം സ്വാതന്ത്ര്യദിനത്തിന്റെ നിറവില്‍ രാജ്യം. ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയര്‍ത്തി. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണത്തിലായിരുന്നു ചടങ്ങ്. 

വേദിയില്‍ നൂറില്‍ താഴെ മാത്രം അതിഥികളാണ് ഉണ്ടായിരുന്നത്. കസേരകള്‍ ആറടി അകലത്തിലാണ് ക്രമീകരിച്ചത്.  പ്രധാനമന്ത്രി കൊവിഡ് പോരാളികള്‍ക്ക് ആദരവ് അറിയിക്കും. സ്‌കൂള്‍ കുട്ടികള്‍ക്കു പകരം എന്‍സിസി കേഡറ്റുകളാണ് ഇത്തവണ പരേഡിനെത്തുക. 

ചടങ്ങ് കാണാന്‍ എതിര്‍വശത്ത് അഞ്ഞൂറിലധികം പേര്‍ക്ക് സൗകര്യം ഉണ്ടാവും. മഹാത്മാഗാന്ധിയുടെ സ്മൃതികുടീരമായ രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. വൈകിട്ട് രാഷ്ട്രപതി നല്കുന്ന വിരുന്നിലും അതിഥികളുടെ എണ്ണം കുറച്ചിട്ടുണ്ട്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com