മഹാരാഷ്ട്ര പൊലീസില്‍ കോവിഡ് ബാധിതര്‍ 12,000 കടന്നു, 125 മരണം; 24 മണിക്കൂറിനിടെ 303 പേര്‍ക്ക് രോഗബാധ 

24 മണിക്കൂറിനിടെ മഹാരാഷ്ട്ര പൊലീസില്‍ 303 പേര്‍ക്ക് കോവിഡ്
മഹാരാഷ്ട്ര പൊലീസില്‍ കോവിഡ് ബാധിതര്‍ 12,000 കടന്നു, 125 മരണം; 24 മണിക്കൂറിനിടെ 303 പേര്‍ക്ക് രോഗബാധ 

മുംബൈ: 24 മണിക്കൂറിനിടെ മഹാരാഷ്ട്ര പൊലീസില്‍ 303 പേര്‍ക്ക് കോവിഡ്. ഇതോടെ മഹാരാഷ്ട്ര പൊലീസില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 12,000 കടന്നു. 12,290 പപേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.

24 മണിക്കൂറിനിടെ ഒരു പൊലീസുകാരന് ജീവന്‍ നഷ്ടമായതായും മഹാരാഷ്ട്ര പൊലീസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. രോഗം ബാധിച്ചവരില്‍ നല്ലൊരുഭാഗവും രോഗമുക്തി നേടിയതാണ് ആശ്വാസം പകരുന്നത്. 9850 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 

നിലവില്‍ 2315 പേരാണ്  വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 125 പൊലീസുകാര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടമായതായും മഹാരാഷ്ട്ര പൊലീസ് കണക്കുകള്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com