ആന്ധ്രയില്‍ ഇന്ന് 6,780,തമിഴ്‌നാട്ടില്‍ 5,890, ഉത്തര്‍പ്രദേശില്‍ 4,186;  മയമില്ലാത്ത കോവിഡ് വിളയാട്ടം

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന ആന്ധ്രാപ്രദേശില്‍ ഇന്ന് 6,780പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
ആന്ധ്രയില്‍ ഇന്ന് 6,780,തമിഴ്‌നാട്ടില്‍ 5,890, ഉത്തര്‍പ്രദേശില്‍ 4,186;  മയമില്ലാത്ത കോവിഡ് വിളയാട്ടം

ചെന്നൈ: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന ആന്ധ്രാപ്രദേശില്‍ ഇന്ന് 6,780പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.7,866പേര്‍ രോഗമുക്തരായി. 82  മരണവും റിപ്പോര്‍ട്ട് ചെയ്തു. 2,96,609 പേര്‍ക്കാണ് സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത്. 84,777പേര്‍ ചികിത്സയിലാണ്. 2,732പേര്‍ മരിച്ചു. 

അതേസമയം, തമിഴ്‌നാട്ടില്‍ ഇന്ന് 5,890പേര്‍ കോവിഡ് ബാധിതരായി. 5,236പേര്‍ രോഗമുക്തരായി. 120പേര്‍ മരിച്ചു. 3,43,945പേരാണ് തമിഴ്‌നാട്ടില്‍ ആകെ രോഗബാധിതരായത്. 54,122പേര്‍ ചികിത്സയിലാണ്. 2,72,251പേര്‍ രോഗമുക്തരായി. 5,886പേര്‍ മരിച്ചു.

രോഗവ്യാപനത്തിന്റെ തോത് വര്‍ദ്ധിച്ച മറ്റൊരു സംസ്ഥാനമായ സഉത്തര്‍പ്രദേശില്‍ ഇന്ന് 4,186പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 69 മരണവും റിപ്പോര്‍ട്ട് ചെയ്തു. 50,893പേരാണ് ചികിത്സയിലുള്ളത്.  2,515പേര്‍ മരിച്ചു. 1,048,08പേര്‍ രോഗമുക്തരായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com