രാജ്യത്ത് കോവിഡ് ബാധിതർ 27 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 55,079 പേർക്ക് രോ​ഗബാധ, 876 മരണം 

നിലവിൽ 6,73,166 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്
രാജ്യത്ത് കോവിഡ് ബാധിതർ 27 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 55,079 പേർക്ക് രോ​ഗബാധ, 876 മരണം 

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 27 ലക്ഷം കടന്നു.രാജ്യത്ത് ആശങ്ക വർധിപ്പിച്ച് ഇതുവരെ 27,02,743 പേർക്കാണ് വൈറസ് ബാധ കണ്ടെത്തിയത്.  നിലവിൽ 51,797 പേർ കോവിഡ് ബാധിച്ച് മരിച്ചെന്ന് കേന്ദ്ര സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

24 മണിക്കൂറിനിടെ 55,079 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സമയത്ത് 876 പേർക്കാണ് ജീവൻ നഷ്ടമായത്. നിലവിൽ 6,73,166 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 19,77,780 പേർ രോ​ഗമുക്തി നേടി ആശുപത്രി വിട്ടതായും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. തിങ്കളാഴ്ച 8,493 പേർക്കുകൂടി സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 6,04,358 ആയി വർധിച്ചു. പുതുതായി 228 മരണം റിപ്പോർട്ട് ചെയ്തതോടെ ആകെ കോവിഡ് മരണം 20,265 ആയതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു.

4,28,123 പേർ ഇതുവരെ സംസ്ഥാനത്ത് രോഗമുക്തരായി. തിങ്കളാാഴ്്ച മാത്രം 11,391 പേർ രോഗമുക്തി നേടി. 1,55,268 സജീവകേസുകളാണ് ഉള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com