തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് സമ്പാദിച്ച് വയോധിക സ്വര്‍ണാഭരണങ്ങള്‍ വാങ്ങി; മാല മോഷ്ടിച്ച് 'വാനരസേന'

വയോധിക വസ്ത്രങ്ങള്‍ അലക്കുന്നതിനിടയിലാണ് കുരങ്ങന്‍മാര്‍  അകത്തുകയറിയത്
തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് സമ്പാദിച്ച് വയോധിക സ്വര്‍ണാഭരണങ്ങള്‍ വാങ്ങി; മാല മോഷ്ടിച്ച് 'വാനരസേന'

ചെന്നൈ: 70കാരിയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് വാനരസേന. തമിഴ്‌നാട്ടിലെ വീരമംഗുടിയില്‍ ഒരു സ്ത്രീയുടെ വീട്ടില്‍ കയറി കുരങ്ങന്‍മാര്‍ 25,000 രൂപ വിലമതിക്കുന്ന ആഭരണങ്ങളും ഭക്ഷണസാധനങ്ങളും കവര്‍ന്ന്.

വയോധിക വസ്ത്രങ്ങള്‍ അലക്കുന്നതിനിടയിലാണ് കുരങ്ങന്‍മാര്‍  അകത്തുകയറിയത്. വീട്ടിലുണ്ടായിരുന്ന തുണിസഞ്ചിയും വാഴപ്പഴ്ങ്ങളും കുരങ്ങന്‍മാരുടെ സംഘം കവര്‍ന്നെടുത്തു. ആ തുണി സഞ്ചിയിലായിരുന്നു ഇവരുടെ ഇത്രയും കാലത്തെ ജീവിതസമ്പാദ്യമായി സൂക്ഷിച്ച സ്വര്‍ണാഭരണങ്ങള്‍ ഉണ്ടായിരുന്നത്. ഇവര്‍ ഒറ്റയ്ക്ക് താമസിക്കുന്നതിനാല്‍ തന്നെ കുരങ്ങന്‍മാര്‍ അകത്തുകയറിയത് മറ്റാരും ശ്രദ്ധിച്ചില്ല.

കുരങ്ങന്‍മാരില്‍ നിന്ന് ഈ സഞ്ചി കൈക്കലാക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് മിച്ചം വെച്ച പണം കൊണ്ടാണ് ഇവര്‍ ആഭരണങ്ങള്‍ വാങ്ങിയതെന്ന് നാട്ടുകാര്‍ പറയുന്നു. കുരങ്ങുകളുടെ ശല്യം രൂക്ഷമായതോടെ ഇവയെ പിടിച്ച് കാട്ടിലയക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com