'അദാനി എയര്‍പോര്‍ട്ട്‌സ് ഓഫ് ഇന്ത്യ' ; പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ്

ആദ്യം അഹമ്മദാബാദ്, ലഖ്‌നൗ, മാംഗ്ലൂര്‍ വിമാനത്താവളങ്ങള്‍ സ്വകാര്യ കമ്പനിക്ക് വിറ്റു
 'അദാനി എയര്‍പോര്‍ട്ട്‌സ് ഓഫ് ഇന്ത്യ' ; പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ്

ന്യൂഡല്‍ഹി : രാജ്യത്തെ വിമാനത്താവളങ്ങള്‍ സ്വകാര്യ കമ്പനിക്ക് കൈമാറാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജയ്‌റാം രമേശ് രംഗത്ത്. വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്ന സാഹചര്യത്തില്‍ എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യ ഇനി അദാനി എയര്‍പോര്‍ട്ട്‌സ് ഓഫ് ഇന്ത്യ എന്നാക്കി പരിഷ്‌കരിക്കണമെന്ന് ജയറാം രമേശ് പരിഹസിച്ചു. 

ആദ്യം അഹമ്മദാബാദ്, ലഖ്‌നൗ, മാംഗ്ലൂര്‍ വിമാനത്താവളങ്ങള്‍ സ്വകാര്യ കമ്പനിക്ക് വിറ്റു. ഇപ്പോള്‍ ജയ്പൂര്‍, ഗുവാഹത്തി, തിരുവനന്തപുരം വിമാനത്താവളങ്ങളും. ആറ് എയര്‍പോര്‍ട്ടുകളും സ്വകാര്യ കമ്പനികള്‍ക്ക് നല്‍കി. ഈ സാഹചര്യത്തില്‍ എയര്‍പോര്‍ട്ട് അതോറിട്ട് ഓഫ് ഇന്ത്യ എന്നത് അദാനി എയര്‍പോര്‍ട്ട്‌സ് ഓഫ് ഇന്ത്യ എന്നാക്കണം. ജയറാം രമേശ് ട്വിറ്ററില്‍ കുറിച്ചു. 

ഇന്നലെ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗമാണ് തിരുവനന്തപുരം അടക്കം മൂന്നു വിമാനത്താവളങ്ങളുടെ നടത്തിപ്പ് കൂടി അദാനിക്ക് നല്‍കാന്‍ തീരുമാനിച്ചത്. തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുത്തുകൊള്ളാമെന്ന കേരള സര്‍ക്കാരിന്റെ നിലപാട് തള്ളിയാണ് സ്വകാര്യ കമ്പനിക്ക് കേന്ദ്രം നല്‍കിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com