പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഓണ്‍ലൈന്‍ ഓര്‍ഡര്‍ റദ്ദാക്കാന്‍ ശ്രമിച്ചു, ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ദേശം; യുവാവിന്റെ 70,000 രൂപ നഷ്ടമായി, പുതിയ തട്ടിപ്പ് 

ഹെഡ് ഫോണ്‍ വാങ്ങുന്നതിന് നല്‍കിയ ഓര്‍ഡര്‍ റദ്ദാക്കുന്നതിന് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത യുവാവ് തട്ടിപ്പിന് ഇരയായി

ബംഗളൂരു: ഹെഡ്ഫോണ്‍ വാങ്ങുന്നതിന് നല്‍കിയ ഓര്‍ഡര്‍ റദ്ദാക്കുന്നതിന് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത യുവാവ് തട്ടിപ്പിന് ഇരയായി. 70,000 രൂപയാണ് അക്കൗണ്ടില്‍ നിന്ന് നഷ്ടമായത്.

കര്‍ണാടകയിലെ ബംഗളൂരുവിലാണ് സംഭവം.സോഷ്യല്‍മീഡിയയിലെ പരസ്യം കണ്ട് 37കാരന്‍ ഹെഡ് ഫോണിന് ഓര്‍ഡര്‍ നല്‍കി. ഹെഡ് ഫോണിന്റെ വിലയായ 1600 രൂപ ഓണ്‍ലൈനായി കൈമാറി. അതിനിടെ ഡെലിവറി ബോയ് എന്ന പേരില്‍ ഒരാള്‍ വീട്ടില്‍ വന്ന് ഹെഡ് ഫോണിന്റെ പണം നേരിട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു. പണം ഓണ്‍ലൈനായി നല്‍കിയതിന്റെ സ്‌ക്രീന്‍ ഷോട്ട് ഡെലിവറി ബോയ്‌യെ കാണിച്ചു. ഇതില്‍ വിശ്വാസം വരാതിരുന്ന ഡെലിവറി ബോയിയോട് ഓര്‍ഡര്‍ റദ്ദാക്കാന്‍ ആവശ്യപ്പെട്ടതായി യുവാവ് പരാതിയില്‍ പറയുന്നു.

ഡെലിവറി ബോയ് സന്ദീപ് എന്നയാളെ വിളിച്ച് തന്റെ തീരുമാനം അറിയിച്ചു. സന്ദീപ് തന്നോട് പ്രത്യേക ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ടു. അതനുസരിച്ച് ഡൗണ്‍ലോഡ് ചെയ്ത ആപ്പിന് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അടക്കം കൈമാറി. ഡെലിവറി ബോയ് വീട്ടില്‍ നിന്നുപോയി നിമിഷങ്ങള്‍ക്കകം തന്റെ അക്കൗണ്ടില്‍ നിന്ന് 70000 രൂപ നഷ്ടമായതായി യുവാവ് പറയുന്നു. യുവാവ് പൊലീസില്‍ പരാതി നല്‍കി. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് തട്ടിപ്പിന് ഇരയായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com