കോവിഡ് സംഘം എന്ന് പരിചയപ്പെടുത്തി, ക്രിക്കറ്റ് ഗ്രൗണ്ട് ഉള്‍പ്പെടെ കോടികളുടെ കണക്കില്‍പ്പെടാത്ത വസ്തുവകകളുടെ രേഖകള്‍ പിടിച്ചെടുത്തു; വ്യാപക റെയ്ഡ് 

കോവിഡ് ആരോഗ്യപ്രവര്‍ത്തകര്‍ എന്ന വ്യാജേന ഭോപ്പാലില്‍ ആദായനികുതി വകുപ്പിന്റെ വ്യാപക പരിശോധന
കോവിഡ് സംഘം എന്ന് പരിചയപ്പെടുത്തി, ക്രിക്കറ്റ് ഗ്രൗണ്ട് ഉള്‍പ്പെടെ കോടികളുടെ കണക്കില്‍പ്പെടാത്ത വസ്തുവകകളുടെ രേഖകള്‍ പിടിച്ചെടുത്തു; വ്യാപക റെയ്ഡ് 

ഭോപ്പാല്‍:  കോവിഡ് ആരോഗ്യപ്രവര്‍ത്തകര്‍ എന്ന വ്യാജേന ഭോപ്പാലില്‍ ആദായനികുതി വകുപ്പിന്റെ വ്യാപക പരിശോധന. രണ്ടു ബിസിനസ്സ് ഗ്രൂപ്പുകളുടെയും അവരുടെ പങ്കാളികളുടെയും കീഴിലുളള 20ല്‍പ്പരം കെട്ടിടങ്ങളിലാണ് ഒരേ സമയം ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. 

വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് റെയ്ഡ് ആരംഭിച്ചത്. 150ഓളം ആദായനികുതി ഉദ്യോഗസ്ഥരാണ് റെയ്ഡില്‍ പങ്കെടുക്കുന്നത്. വിവിധ സംഘങ്ങളായി തിരിഞ്ഞായിരുന്നു റെയ്ഡ്. വാഹനത്തിന്റെ മുന്നില്‍ മധ്യപ്രദേശ് ആരോഗ്യവകുപ്പിന്റെ സ്റ്റിക്കര്‍ പതിപ്പിച്ചിരുന്നു. കോവിഡ് ആരോഗ്യപ്രവര്‍ത്തകരുടെ സംഘം എന്നാണ് ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

പലയിടങ്ങളിലും ഇപ്പോഴും തെരച്ചില്‍ തുടരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കണക്കില്‍പ്പെടാത്ത 100 ഓളം വസ്തുവകകളുടെ രേഖകള്‍ പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. രണ്ടു ക്രിക്കറ്റ് ഗ്രൗണ്ട് ഉള്‍പ്പെടെ വസ്തുവകകള്‍ക്ക് 100 കോടിയില്‍പ്പരം രൂപ മൂല്യം വരുമെന്നാണ് അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

രണ്ടു ബിസിനസ്സ് ഗ്രൂപ്പുകളില്‍ ഒന്നിന്റെ തലവന് ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാരിലെ ക്യാബിനറ്റ് മന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്നാണ് ആരോപണം. ഫെയ്ത്ത് ഗ്രൂപ്പിന്റെ രാഘവേന്ദ്ര സിങ് തോമറിന് ബിജെപി നേതാവുമായി ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കമല്‍നാഥ് സര്‍ക്കാരിനെ താഴെ വീഴ്ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത് ഈ മന്ത്രിയാണ്. സംഭവത്തില്‍ ബിജെപി വിശദീകരണം നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അതേസമയം ബിജെപിയെ അപകീര്‍ത്തിപ്പെടുത്താന്‍ വ്യാജ ആരോപണങ്ങള്‍ കോണ്‍ഗ്രസ് ഉന്നയിക്കുകയാണെന്ന് ബിജെപി ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com