പ്രചാരണത്തിന് ഒരു വീട്ടില്‍ അഞ്ചുപേര്‍, രോഗികള്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും തപാല്‍ വോട്ട് ; കോവിഡ് കാലത്തെ തെരഞ്ഞെടുപ്പിന് മാര്‍ഗനിര്‍ദേശങ്ങളായി

പ്രചാരണത്തിന് ഒരു വീട്ടില്‍ അഞ്ചുപേര്‍, രോഗികള്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും തപാല്‍ വോട്ട് ; കോവിഡ് കാലത്തെ തെരഞ്ഞെടുപ്പിന് മാര്‍ഗനിര്‍ദേശങ്ങളായി

ന്യൂഡല്‍ഹി : കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പുകള്‍ക്കും ഉപതെരഞ്ഞെടുപ്പുകള്‍ക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുതിയ മാര്‍ഗരേഖ പുറപ്പെടുവിച്ചു. ഇതനുസരിച്ച് അംഗവൈകല്യമുള്ളവര്‍, 80 വയസ്സിന് മേല്‍ പ്രായമുള്ളവര്‍, അവശ്യ സര്‍വീസില്‍ ജോലി ചെയ്യുന്നവര്‍, കോവിഡ് പോസിറ്റീവ് ആയവര്‍, നിരീക്ഷണത്തില്‍ കഴിയുന്നവര്‍ തുടങ്ങിയവര്‍ക്ക് തപാല്‍ വോട്ട് ചെയ്യാന്‍ അവസരം ഉണ്ടാകും. 

സ്ഥാനാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ വഴി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പരസ്യപ്രചാരണം കേന്ദ്ര സംസ്ഥാന നിര്‍ദേശങ്ങള്‍ അനുസരിച്ചു മാത്രം. ഒരു വീട്ടില്‍ സ്ഥാനാര്‍ത്ഥി അടക്കം അഞ്ചുപേര്‍ മാത്രമേ പ്രചരണത്തിനെത്താവൂ. മാസ്‌കും കയ്യുറയും നിര്‍ബന്ധം. ഒരേ സമയം അഞ്ചു വാഹനങ്ങള്‍ മാത്രമേ പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടുള്ളൂ.

വോട്ടു ചെയ്യാനെത്തുന്ന എല്ലാവരും മാസ്‌ക് നിര്‍ബന്ധമാണ്. തെര്‍മല്‍ സ്‌കാനിങ് നടത്തണം. സാനിറ്റൈസര്‍, സോപ്പ്, വെള്ളം തുടങ്ങിയ പോളിംഗ് ബൂത്തില്‍ കരുതണം. സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കണം. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും സുരക്ഷാ ജീവനക്കാര്‍ക്കും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് മതിയായ വാഹനസൗകര്യം ഏര്‍പ്പെടുത്തണം എന്നിങ്ങനെ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com