സിനിമാ താരങ്ങള്‍ മുതല്‍ വിദ്യാര്‍ത്ഥി നേതാക്കള്‍ വരെ ; 143 പേര്‍ ലൈംഗീകമായി പീഡിപ്പിച്ചു ; പരാതിയുമായി 25 കാരി, ഞെട്ടിത്തരിച്ച് പൊലീസ്

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് 42 പേജുള്ള എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഹൈദരാബാദ് : തന്നെ പലതവണയായി 143 പേര്‍ ലൈംഗികമായി പീഡിപ്പിച്ചതായി യുവതിയുടെ പരാതി. ഹൈദരാബാദ് സ്വദേശിനിയായ 25 കാരിയാണ് പൊലീസുകാരെപ്പോലും ഞെട്ടിച്ച പരാതി നല്‍കിയത്. പഞ്ചഗുട്ട പൊലീസിനാണ് യുവതി പരാതി നല്‍കിയത്. 

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് 42 പേജുള്ള എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 41 പേജും പീഡിപ്പിച്ചവരെക്കുറിച്ചുള്ള വിശദാംശങ്ങളാണ്. പരാതി സ്വീകരിച്ച പൊലീസ് യുവതിയെ മെഡിക്കല്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിനുശേഷം വിശദമായി മൊഴിയെടുക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. 

പിന്നാലെ പ്രതികളെന്ന് ആരോപിക്കപ്പെട്ടവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് നീക്കം. പ്രതിപ്പട്ടികയില്‍ ഏതാനും സ്ത്രീകളും ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്. യുവതിയുടെ പരാതിയില്‍ പീഡിപ്പിച്ചവരില്‍ രാഷ്ട്രീയക്കാരും, മാധ്യമപ്രവര്‍ത്തകര്‍, സിനിമാപ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥി നേതാക്കള്‍ തുടങ്ങിയ വിവിധ തുറകളില്‍പ്പെട്ടവരുണ്ട്. 

ഭര്‍ത്താവുമായി വിവാഹമോചനം നേടുന്നതിന് മുമ്പ്, വീട്ടുകാരും തന്നെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി യുവതി പരാതിപ്പെടുന്നു. ഏതാനും വര്‍ഷങ്ങളായി താന്‍ നിരന്തരം അപമാനിക്കപ്പെടുകയാണെന്നും യുവതി പറയുന്നു. ഇതാദ്യമായാണ് യുവതി പൊലീസില്‍ പരാതി നല്‍കുന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബലാല്‍സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, പട്ടികജാതി പട്ടിക വര്‍ഗ അതിക്രമ നിരോധന നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com