മുഖ്യമന്ത്രിയാകാന്‍ ആഗ്രഹമില്ല; വിശദീകരണവുമായി രഞ്ജന്‍ ഗൊഗോയി

രാജ്യസഭയിലേക്ക് എന്നെ നാമനിര്‍ദ്ദേശം ചെയ്തപ്പോള്‍ ഞാന്‍ അത് സ്വീകരിച്ചത് വളരെ ബോധപൂര്‍വ്വം തന്നെയാണ്
മുഖ്യമന്ത്രിയാകാന്‍ ആഗ്രഹമില്ല; വിശദീകരണവുമായി രഞ്ജന്‍ ഗൊഗോയി

ന്യൂഡല്‍ഹി: അസമില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി. അത്തരത്തിലൊരു ആഗ്രഹം തനിക്കില്ലന്ന് അദ്ദേഹം പറഞ്ഞു.

'ഞാനൊരു രാഷ്ട്രീയ നേതാവല്ല. അങ്ങനൊരു ആഗ്രഹവും എനിക്കില്ല. ആരും അത്തരം വാഗ്ദാനവുമായി എന്നെ സമീപിച്ചിട്ടുമില്ല. രാജ്യസഭയിലെ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗവും സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒരു രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധിയും തമ്മിലുള്ള വ്യത്യാസം ആളുകള്‍ക്ക് മനസ്സിലാകാത്തത് വളരെ നിര്‍ഭാഗ്യകരമാണ്' അദ്ദേഹം പറഞ്ഞു.

'രാജ്യസഭയിലേക്ക് എന്നെ നാമനിര്‍ദ്ദേശം ചെയ്തപ്പോള്‍ ഞാന്‍ അത് സ്വീകരിച്ചത് വളരെ ബോധപൂര്‍വ്വം തന്നെയാണ്. കാരണം എന്റെ സ്വാതന്ത്ര്യം നിലനിര്‍ത്തിക്കൊണ്ട് എനിക്ക് താല്‍പ്പര്യമുള്ള വിഷയങ്ങളില്‍ എന്റെ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കാന്‍ അവസരം ലഭിക്കുമല്ലോ. അത് എങ്ങനെയാണ് എന്നെ ഒരു രാഷ്ട്രീയക്കാരനാക്കി മാറ്റുന്നതെന്ന് മനസ്സിലാകുന്നില്ല? ' ഗൊഗോയി  കൂട്ടിച്ചേര്‍ത്തു.

അസം തെരഞ്ഞെടുപ്പില്‍  രഞ്ജന്‍ ഗൊഗോയി ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ തരുണ്‍ ഗൊഗോയി.ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായാകുമെന്ന്  അഭിപ്രായപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് പ്രതികരണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com